ആലപ്പുഴ സ്കൂളിൽ വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്ന് ഡിവൈഎസ്പി; സംഭിച്ചത് ഇങ്ങനെ
ആലപ്പുഴ: ആലപ്പുഴ സ്കൂളിൽ വെടിവെപ്പ് ഉണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് പോലീസ്. സ്കൂളിൽ വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്ന് ഡി വൈ എസ് പി. സ്കൂളിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ ഇടവഴിയിൽ വെച്ച് അടിപിടി മാത്രമാണ് ഉണ്ടായതെന്ന് ഡി വൈ എസ് പി പറഞ്ഞു. പ്രചരിക്കുന്ന വാർത്ത ശരിയല്ലെന്നും ഡി വൈ എസ് പി പറഞ്ഞു.

കുട്ടിയുടെ വീട്ടിൽ നിന്ന് എയർഗൺ കണ്ടെത്തിയിട്ടുണ്ട്. എയർഗൺ ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലാണെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികൾ തമ്മിൽ സ്കൂൾ വളപ്പിൽ വെച്ച് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ച ഭക്ഷണ സമയത്ത് സ്കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ സ്കൂളിലെ അധ്യാപകർ പരാതി നൽകിയതായാണ് റിപ്പോർട്ട്.












Click it and Unblock the Notifications