ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോളിങ് ബൂത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ തമ്മിലടിച്ചു; പോലീസ് നോക്കി നില്‍ക്കെ സംഘര്‍ഷം, പരിക്ക്

Google Oneindia Malayalam News

ആലപ്പുഴ: മുസ്ലിം ലീഗ് നേതാക്കള്‍ പോളിങ് ബൂത്തില്‍ തമ്മിലടിച്ചു. സക്കരിയ ബസാറില്‍ വൈഎംഎംഎ എല്‍പി സ്‌കൂളിലെ ബൂത്തിലാണ് സംഘര്‍ഷമുണ്ടായത്. മുസ്ലിം ലീഗിന്റെ ജില്ലാ ഭാരവാഹികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. രണ്ടുതവണയാണ് ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായത്. ആദ്യം സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസെത്തി എല്ലാവരും ശാന്തരാക്കി തിരിച്ചയച്ചിരുന്നു. എന്നാല്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ വീണ്ടുമെത്തി ഏറ്റുമുട്ടി. പോലീസ് നോക്കി നില്‍ക്കെയായിരുന്നു രണ്ടാമത്തെ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ലീഗ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

m

തിരഞ്ഞെടുപ്പ് ദിനത്തില്‍ നേതാക്കള്‍ തമ്മിലടിച്ചത് മുസ്ലിം ലീഗിന് നാണക്കേടായി. ജില്ലാ സെക്രട്ടറി ബിഎ ഗഫൂറും ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് എഎം നൗഫലും തമ്മിലാണ് ഏറ്റുമുട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ ഇവിടെ അസ്വാരസ്യമുണ്ടായിരുന്നു. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞാണ് ഇന്ന് തര്‍ക്കം തുടങ്ങിയത്. പിന്നീട് സംഘര്‍ഷത്തിലേക്ക് മാറി.

100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ

കൂടുതല്‍ പ്രവര്‍ത്തകരെത്തി ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഇതോടെ പോലീസ് എത്തി എല്ലാവരെയും പറഞ്ഞുവിട്ടു. എന്നാല്‍ വീണ്ടും കൂടുതല്‍ പ്രവര്‍ത്തകരെത്തി ഏറ്റുമുട്ടുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കെയായിരുന്നു രണ്ടാമത്തെ സംഘര്‍ഷം. എഎം നൗഫലിനെ ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.

ഉമ്മന്‍ ചാണ്ടിയുടെ ആസ്തി 3 കോടിയിലധികം കൂടി; പിണറായിക്ക് 11 ശതമാനം വര്‍ധന... ചില്ലറക്കാരല്ല ആരുംഉമ്മന്‍ ചാണ്ടിയുടെ ആസ്തി 3 കോടിയിലധികം കൂടി; പിണറായിക്ക് 11 ശതമാനം വര്‍ധന... ചില്ലറക്കാരല്ല ആരും

ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എം എം ഹസ്സൻ പറയുന്നു | Oneindia Malayalam

English summary
Alappuzha Election 2021: Clash between Muslim League Leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X