അരൂരിലും രക്ഷയില്ലാതെ യുഡിഎഫ്.. ആലപ്പുഴയിൽ 8 ഇടത്തും എൽഡിഎഫ് തേരോട്ടം..ഹരിപ്പാട് ചെന്നിത്തല
തിരുവനന്തപുരം; ആലപ്പുഴയുടെ വിപ്ലവ മണ്ണിൽ ഇടത് തേരോട്ടം.വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജില്ലയിലെ ആകെയുള്ള 9 ൽ എട്ട് മണ്ഡലങ്ങളിലും എൽഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമാണ് യുഡിഎഫിന് ആശ്വാസം നൽകുന്നത്. 2019 ൽ ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത അരൂർ ഉൾപ്പെടെ യുഡിഎഫ് പിന്നിലാണ്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെയുള്ള 9 ൽ 8 ഉം നേടിയായിരുന്നു എൽഡിഎഫ് വിജയിച്ചത്. രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രമായിരുന്നു യുഡിഎഫിന് ആശ്വാസം ലഭിച്ചത്. അതേസമയം 2019 ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഉപതിരഞ്ഞെടുപ്പ് നടന്ന അരൂർ പിടിച്ചെടുക്കാൻ യുഡിഎഫിന് സാധിച്ചിരുന്നു. ഷാനിമോൾ ഉസ്മാനിലൂടെയായിരുന്നു യുഡിഎഫ് മണ്ഡലം പിടിച്ചെടുത്തത്.
എന്നാൽ അരൂരിൽ ഉൾപ്പെടെ യുഡിഎഫ് പിന്നിലാണ്. ഇവിടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പിന്നണി ഗായികയുമായ ദലീമയാണ് ലീഡ് ചെയ്യുന്നത്.
മുതിർന്ന നേതാക്കളായ തോമസ് ഐസകും ജി സുധാകരനും ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നതോടെ അമ്പലപ്പുഴയിലും ആലപ്പുഴയിലുമെല്ലാം ഇത്തവണ കടുത്ത മത്സരത്തിനായിരുന്നു വഴിവെച്ചത്. സിപിഎമ്മിലെ വിഭാഗീയതും പാർട്ടി കേന്ദ്രങ്ങളിൽ കടുത്ത ആശങ്കയ്ക്കാണ് വഴിവെച്ചത്. ഐസക്കിന്റെ ആലപ്പുഴയും സുധാകരന്റെ അമ്പലപ്പുഴയും ഒപ്പം കായംകുളം, അരൂർ, ഹരിപ്പാട് എന്നീ അഞ്ച് മണ്ഡലങ്ങളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.












Click it and Unblock the Notifications