Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ ഇത്തവണയും ചുവന്ന് തുടുക്കും: യുഡിഎഫിന് ഹരിപ്പാട് മാത്രമെന്ന് മാതൃഭൂമി സര്‍വെ

തിരുവനന്തപുരം: ആലപ്പുഴയില്‍ ഇത്തവണയും ഇടതുമുന്നണിക്ക് മേല്‍ക്കൈ പ്രവചിച്ച് മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം. ജില്ലയില്‍ എല്‍ഡിഎഫ് 7 സീറ്റുകള്‍ വിജയിക്കുമെന്നാണ് സര്‍വെ അവകാശപ്പെടുന്നത്. യുഡിഎഫിന് ഒരു സീറ്റ് ഉറപ്പിക്കുമ്പോള്‍ ഒരു മണ്ഡലത്തില്‍ മത്സരഫലം പ്രവചനാതീതമാണെന്നാണ് സര്‍വെ പറയുന്നത്. യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായ അരൂര്‍ ഇത്തവണ ഇടതുമുന്നണി തിരിച്ച് പിടിക്കും. ഷാനിമോള്‍ ഉസ്മാനെതിരെ എല്‍ഡിഎഫിലെ ദലീമ ജോര്‍ജാണ് ഇവിടെ മത്സരിക്കുന്നത്.

ചേര്‍ത്തലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രസാദും ആലപ്പുഴയില്‍ പിപി ചിത്തരഞ്ജനും വിജയിക്കും. എസ് ശരത്, ഡോ. കെസ് മനോജ് എന്നിവരാണ് രണ്ടിടത്തും യഥാക്രമം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ജി സുധാകരന്‍ ഒഴിഞ്ഞ അമ്പലപ്പുഴയില്‍ മത്സരം പ്രവചനാതീതമാണ്. യുഡിഎഫിന് വേണ്ടി എം.ലിജുവും എല്‍ഡിഎഫിന് വേണ്ടി എച്ച് സലാമുമാണ് ഇവിടെ മത്സരിച്ചത്. കൂട്ടനാട് എല്‍ഡിഎഫിന് വേണ്ടി തോമസ് കെ താമസ് നിലനിര്‍ത്തുമെന്നും സര്‍വെ അഭിപ്രായപ്പെടുന്നു.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

cpmcover

ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിജയത്തില്‍ യുഡിഎഫിനെ പോലെ സര്‍വേയും സംശയം ഒന്നും പ്രകടിപ്പിക്കുന്നില്ല. കായംകുളം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ യു പ്രതിഭയും മാവേലിക്കരയിയല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎസ് അരുണ്‍കുമാറും ജയിക്കും. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ വിജയിക്കുമെന്നും സര്‍വെ പറയുന്നു. 2016 ല്‍ ജില്ലയിലെ ആകെയുള്ള 9 സീറ്റില്‍ എട്ടിടത്തും എല്‍ഡിഎഫ് ആയിരുന്നു വിജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+