ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ഡലത്തില്‍ രണ്ട് മന്ത്രിമാര്‍ കുടിവെള്ളം നിലച്ചിട്ട് 12 നാള്‍: ‍വെള്ളമില്ലെങ്കില്‍ ജനകീയ സമരം!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ കുടിവെള്ളപദ്ധതി അവതാളത്തില്‍. ശുദ്ധജല പദ്ധതിയുടെ പൈപ്പ് വ്യാപകമായി പൊട്ടുന്നതാണ് ശുദ്ധജല വിതരണം നിലയ്ക്കാന്‍ കാരണം. 2 മന്ത്രിമാരുടെ മണ്ഡലത്തിലുള്ള ഗുണഭോക്താക്കൾ വെള്ളമില്ലാതെ വലയാൻ തുടങ്ങിയിട്ട് 12 ദിവസമായി. മുൻപു പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി പൈപ്പ് മുറിക്കുന്ന ജോലികൾ തകഴി ക്ഷേത്രം ജംക്‌ഷനു സമീപം നടക്കുമ്പോഴാണു സമീപത്ത്.

'ആലത്തൂരിലെ പെങ്ങളൂട്ടിയ്ക്ക്' തിരക്കൊഴിഞ്ഞാൽ കല്യാണം? പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ രമ്യ പറഞ്ഞത്'ആലത്തൂരിലെ പെങ്ങളൂട്ടിയ്ക്ക്' തിരക്കൊഴിഞ്ഞാൽ കല്യാണം? പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ രമ്യ പറഞ്ഞത്

തകഴി കേളമംഗലത്തിനും റെയിൽവേ ക്രോസിനുമിടയിലുളള 1 കിലോമീറ്റർ പൈപ്പിലാണു 10 ദിവസത്തിനുള്ളിൽ 4 പൊട്ടൽ. 4 മാസത്തിനുള്ളിൽ 12 പൊട്ടൽ. 2 വർഷത്തിനുള്ളി‍ൽ‌ 38 തവണ പൈപ്പ് പൊട്ടിയ ചരിത്രം ജല അതോറിറ്റിയുടെ കീഴിലുള്ള യുഡിസ്മാറ്റിനു മാത്രമാകും. കുടിവെള്ള പദ്ധതിയിൽ അഴിമതി നടന്നുവെന്നു സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ജി.സുധാകരൻ നേരത്തെ ആരോപണം ഉന്നയിക്കുകയും ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അന്വേഷണം എങ്ങുമെത്തിയില്ല.

corruption2-1552565165-155

40 കിലോമീറ്റർ ദൈർഘ്യത്തിൽ പൈപ്പ്‌ലൈനുള്ള പദ്ധതിയിൽ 1 കിലോമീറ്ററിൽ മാത്രം 38 തവണ പൈപ്പ് പൊട്ടിയതിന്റെ കാരണം ഗുണമേൻമയില്ലാത്ത പൈപ്പ് സ്ഥാപിച്ചതാണെന്ന് ആരോപണമുണ്ട്.
തകഴിയിലെ തകരാർ പരിഹരിച്ച് ഞായറാഴ്ച പമ്പിങ് പുനരാരംഭിക്കാനുള്ള നീക്കമാണ് പാളിയത്. പൈപ്പ് പൊട്ടിയ1480 മീറ്റർ ഭാഗത്ത് ഗുണമേന്മയില്ലാത്ത പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ഉദ്യോഗസ്ഥരുടെ നിർദേശത്തിനും മന്ത്രിതലത്തിൽ അനുമതിയായിട്ടില്ല.

English summary
Alappuzha faces drinking water scarcity during 12 days, protest going on
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X