ഫാഷന്‍ ഷോകളിലെ മിന്നും താരം; ജിഷയുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കും, പ്രധാന കണ്ണി
ഫാഷന്‍ ഷോയോടും മോഡലിംഗിനോടുമാണ് ഇവര്‍ക്ക് താല്‍പര്യം.

ആലപ്പുഴ : കള്ളനോട്ട് കേസില്‍ ആലപ്പുഴയില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫീസര്‍ എം ജിഷ മോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത് അന്വേഷണത്തിന് തിരിച്ചടിയാകും. ജിഷ മാനസികാരോഗ്യത്തിന് ചികിത്സ തേടിയെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ഇവിടെ നിന്നും ചികിത്സ ആരംഭിച്ചെന്നാണ് ഡോക്ടര്‍ അറിയിച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ജിഷയുടെ അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിക്കും. ബാങ്ക് വിവരങ്ങളില്‍ നിന്ന് കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത് .
ആലപ്പുഴയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ജിഷയ്ക്ക് ബന്ധമുണ്ടോ എന്നുള്ള കാര്യവും അന്വേഷിക്കും. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ജിഷ പിടിയിലായതിന് പിന്നാലെ ഒളിവില്‍ പോയ ആളെ പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ ജിഷയുടെ കയ്യില്‍ നിന്ന് ലഭിച്ചിട്ടില് .
ജിഷയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് റിമാന്‍ഡിലായ ഇവരെ തിരുവനന്തപുരം പേരൂര്‍ കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. 10 ദിവസത്തേക്കാണ് ഇവിടേക്ക് മാറ്റിയത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി മാവേലിക്കര ജയിലില്‍ എത്തിച്ച ജിഷ അവിടെ മാനസികാസ്വാസ്ഥ്യമൊന്നും പ്രകടിപ്പിച്ചില്ലെന്ന് വനിതാ ജയില്‍ അധികൃതര്‍ പറയുന്നത് .
അറസ്റ്റിലായ ജിഷയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃഷി ഓഫീസില്‍ കൃത്യമായി ഹാജരാകാറില്ലെന്ന ആരോപണവും പുറത്തുവരുന്നുണ്ട്. കൃഷി മന്ത്രി ആലപ്പുഴയില്‍ വിളിച്ച് ചേര്‍ത്ത ഒരു യോഗത്തിലും ഇവര്‍ പങ്കെടുക്കാറില്ല. ഇത്തരം ദിവസങ്ങളില്‍ എല്ലാം ജിഷ അവധി എടുക്കാറാണ് പതിവ്.
വിവാഹിതയാണെങ്കിലും ജിഷ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഫാഷന്‍ ഷോയോടും മോഡലിംഗിനോടുമാണ് ഇവര്‍ക്ക് താല്‍പര്യം. പതിവായി അവധി എടുത്ത് ഇത്തരം മത്സരങ്ങള്‍ പോകാറുണ്ട് .ഫാഷന്‍ ഷോയോടും മോഡലിംഗിനോടുമാണ് ഇവര്‍ക്ക് താല്‍പര്യം . പതിവായി അവധി എടുത്ത് ഇത്തരം മത്സരങ്ങള്‍ പോകാറുണ്ട്. അതേസമയം , സര്‍വീസില്‍ നിന്ന് ജിഷ മോളെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു .












Click it and Unblock the Notifications