വനിതാ കണ്ടക്ടറെ തെറിവിളിച്ചു; പോലീസെന്നു കേട്ടപ്പോള്‍ ചതുപ്പില്‍ ചാടി; വയ്യാവേലി പിടിച്ച് യുവാക്കള്‍
ആലപ്പു: കെ. എസ്. ആർ. ടി. സി. വനിതാ കണ്ടക്ടറോട് മോശമായി പെരുമാറിയ യുവാക്കൾക്ക് കിട്ടിയ നല്ല മുട്ടൻ പണി. കണ്ടക്ടറോടെ മോശമായി പെരുമാറിയ യുവാക്കൾ പൊലീസിനെ കണ്ട് ഭയന്ന് ഓടി ഒടുവിൽ ചതുപ്പിൽ താഴ്ന്നു. ഒന്നര മണിക്കൂറിന് ശേഷം പൊലീസും അഗ്നി രക്ഷാസേനയും ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. ഇതിനിടെ മറ്റേയാൾ തനിയെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. കറുകച്ചാൽ സ്വദേശിയെ ആണ് പോലീസ് എത്തി രക്ഷപ്പെടുത്തിയത്.
ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കെ. എസ്. ആർ. ടി. സി. ബസിൽ തിരുവല്ലയിൽ നിന്നാണ് യുവാക്കൾ കയറിയത്. ഇരുവരും ബസിൽ തുപ്പിയടോയാണ് പ്രശ്നങ്ങളുടെ തുടങ്ങിയത്. സംഭവം കണ്ട് വനിതാ കണ്ടക്ടർ ഇവരെ തടയാൻ ശ്രമിച്ചപ്പോൾ ഇവർ കണ്ടക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

ബസ് എടത്വാ കെ.എസ്ആർടിസി ഡിപ്പോയിലെത്തിയപ്പോൾ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇവരെ ബസിൽ നിന്ന് പിടിച്ചിറക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഡിപ്പോ ജീവനക്കാരെ അസഭ്യം പറയുകയും കുപ്പിയെടുത്ത് എറിയുകയും ചെയ്തു.
ഇതിനിടെ ആരോ പൊലീസ് വരുന്ന കാര്യം പറഞ്ഞതോടെ ഇരുവരും ഡിപ്പോയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഒടുന്നതിനിടെ ഇവർ സെൻറ് അലോഷ്യസ് കോളേജിന് സമീപമുള്ള ചതുപ്പിലേക്ക് ചാടി. ചതുപ്പിൽ ചാടിയ ഇവർക്ക് അതിൽ നിന്നും കരയ്ക്ക് കയറാൻ സാധിച്ചില്ല. തുടർന്ന് ഏതാണ്ട് ഒരു മണിക്കൂറോളം ഇവരുവരും ചതുപ്പിൽ കിടന്നു. ചതുപ്പിൽപ്പെട്ട ഇവർ പുറത്ത് വരാതായതോടെ പോലീസ് ജെ. സി. ബി. എത്തിച്ച് ആദ്യം തിരച്ചിൽ നടത്തിയെങ്കിലും ഇവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
ഒടുവിൽ ചതുപ്പിൽ മുങ്ങിക്കിടന്ന ഒരാളെ വളരെ ശ്രമിച്ച് കരയ്ക്കെത്തിച്ചു. ഇതിനിടെ മറ്റൊരാൾ ചതുപ്പിൽ നിന്ന് കയറി വന്നു. എന്നാൽ ഇയാൾ മറുകരയിലെത്തി ബസിൽ കയറി രക്ഷപ്പെട്ടു. തകഴി അഗ്നിരക്ഷാസേനയും എടത്വാ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സി. ഐ. കെ. ബി. ആനന്ദബാബു, എസ്. ഐ. സെബാസ്റ്റ്യൻ ജോസഫ്, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാർ, വിജയൻ, സനീഷ്, അഗ്നിരക്ഷാസേനാംഗങ്ങളായ സുമേഷ്, മനുക്കുട്ടൻ, അഭിലാഷ്, രാജേഷ്, അരുൺ, അജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.












Click it and Unblock the Notifications