ആലപ്പുഴ ചുട്ടുപൊള്ളുന്നു; വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്
ആലപ്പുഴയില്‍ ശരാശരി അനുഭവപ്പെടേണ്ട ചൂട് 33.5 ഡിഗ്രി സെല്‍ഷ്യസാണ്. ശനിയാഴ്ചയും ഞായറാഴ്ചയും താപനില ഉയര്‍ന്നു തന്നെയായിരുന്നു.

ആലപ്പുഴ : ആലപ്പുഴയില്‍ ചൂട് കനക്കുന്നു. ഞായറാഴ്ച ജില്ലിയില്‍ 34 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. വേനല്‍ മഴ മാറി നിന്നതോടെയാണ് ആലപ്പുഴയില്‍ ചുട്ടുപൊള്ളുന്ന ചൂട് അനുഭവപ്പെട്ടത്. അമ്പലപ്പുഴ, ആര്യാട്, ഭരണിക്കാവ്, ചമ്പക്കുളം , ചെങ്ങന്നൂര്‍, ഹരിപ്പാട്, കഞ്ഞിക്കുഴി, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ ചൂടാണ് അനുഭവപ്പെടുന്നത്.
ആലപ്പുഴയില്‍ ശരാശരി അനുഭവപ്പെടേണ്ട ചൂട് 33.5 ഡിഗ്രി സെല്‍ഷ്യസാണ്. ശനിയാഴ്ചയും ഞായറാഴ്ചയും താപനില ഉയര്‍ന്നു തന്നെയായിരുന്നു. ഇനി വരുന്ന ദിവസങ്ങളില്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മന്നറിയിപ്പ് നല്‍കുന്നത്. ചൂട് കൂടുന്ന സാഹചര്യത്തില്‍ കുട്ടികള്‍, പ്രായമായവര്‍ അടക്കമുള്ളവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. വീട്ടിലും പുറത്തും കടക്കാനാവാത്ത വിധം അന്തരീക്ഷ താപനില ഉയര്‍ന്നതോടെ പുറം ജോലികളില്‍ ഏര്‍പ്പെട്ടവരും ദുരിതത്തിലാണ് .
ജനുവരി 23 നാണ് ആലപ്പുഴ ജില്ലയില്‍ മഴ പെയ്തത്. അന്ന് എല്ലായിടത്തും വ്യാപക മഴയുണ്ടായി. ശക്തമായ മഴ ദീര്‍ഘനേരം പെയ്തു. ചിലയിടങ്ങളില്‍ ഇടിമിന്നലുമുണ്ടായി . ഈ വര്‍ഷാദ്യം തൊട്ട് പെയ്യേണ്ട സാധാരണ മഴപോലും ഉണ്ടായിട്ടില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഫെബ്രുവരി 19വരെയുള്ള കണക്കനുസരിച്ച് 22 ശതമാനം മഴയുടെ കുറവുണ്ട്.












Click it and Unblock the Notifications