താമസം ഒറ്റയ്ക്ക്, പ്രവര്‍ത്തനങ്ങളില്‍ ദുരൂഹത; കള്ളനോട്ട് കേസ് പ്രതി ജിഷമോള്‍ക്ക് മാഫിയ ബന്ധം?
ജിഷ മോളെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ആലപ്പുഴ: കള്ളനോട്ടില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫീസര്‍ ജിഷ മോളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സര്‍വീസില്‍ നിന്ന് ജിഷ മോളെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ കള്ളനോട്ട് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കള്ളനോട്ടാണെന്ന് അറിഞ്ഞിട്ടും ഇവര്‍ നോട്ടുകള്‍ കൈമാറ്റം ചെയ്തിരുന്നതായും ബോധ്യമുണ്ട്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെ കുറിച്ചുള്ള സൂചന ജിഷ മോളെ ചോദ്യം ചെയ്തിലൂടെ വ്യക്തമായെന്നാണ് സൂചന.

കള്ളനോട്ട് നല്‍കിയത്
കേസിലെ മുഖ്യപ്രതിയാണ് ജിഷയ്ക്ക് കള്ളനോട്ട് നല്‍കിയത്. ആലപ്പുഴ ജില്ലയില്‍ ആയോധന കലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നാണ് സൂചന. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജിഷ മോള്‍ മാനസിക ആരോഗ്യ പ്രശ്‌നത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക്
ഇതേ തുടര്‍ന്ന് ജിഷ മോളെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ആലപ്പുഴയിലെ കോണ്‍വെന്റ് സ്വകയറിലെ സ്വകാര്യ ബാങ്ക് ശാഖയില്‍ 500 രൂപയുടെ ഏഴ് കള്ളനോട്ടുകള്‍ ലഭിച്ചപ്പോള്‍ മാനേജര്‍ പൊലീസിനെ വിവരം അറിയിക്കുകയായികരുന്നു. ഇരുമ്പുപാലത്തിന് സമീപത്തെ കടയുടമ ജീവനക്കാരന്റെ കയ്യിലായിരുന്നു പണം കൊടുത്തുവിട്ടത്.

ജിഷയുടെ വീട്ടിലെ ജീവനക്കാരന്‍
ഇതിന് ശേഷം ബാങ്കുകാര്‍ കടയുടമയെ വിളിച്ചുവരുത്തി. 21ന് ഒരാള്‍ ടാര്‍പോളിന്‍ വാങ്ങിയെന്നും അവരാണ് ഏഴ് നോട്ടുകള്‍ നല്‍കിയതെന്നും ഇദ്ദേഹം പൊലീസിനോട് പറഞ്ഞു. അന്വേഷണത്തില്‍ കുഞ്ഞുമോന്‍ എന്നയാളാണ് നോട്ട് നല്‍കിയത്. ഇയാള്‍ക്ക് നോട്ടുകള്‍ നല്‍കിയത് ജിഷയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കുഞ്ഞുമോന്‍ ജിഷയുടെ വീട്ടിലെ ജീവനക്കാരനായിരുന്നു.

ദുരൂഹത
ഇപ്പോള്‍ അറസ്റ്റിലായ ജിഷയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃഷി ഓഫീസില്‍ കൃത്യമായി ഹാജരാകാറില്ലെന്ന ആരോപണവും പുറത്തുവരുന്നുണ്ട്. കൃഷി മന്ത്രി ആലപ്പുഴയില്‍ വിളിച്ച് ചേര്‍ത്ത ഒരു യോഗത്തിലും ഇവര്‍ പങ്കെടുക്കാറില്ല. ഇത്തരം ദിവസങ്ങളില്‍ എല്ലാം ജിഷ അവധി എടുക്കാറാണ് പതിവ്.

താമസം ഒറ്റയ്ക്ക്
വിവാഹിതയായ ജിഷ ഒറ്റയ്ക്കായിരുന്നു താമസം. ഫാഷന്‍ ഷോയോടും മോഡലിംഗിനോടുമാണ് ഇവര്‍ക്ക് താല്‍പര്യം. പതിവായി അവധി എടുത്ത് ഇത്തരം മത്സരങ്ങള്‍ പോകാറുണ്ട്. കള്ളനോട്ട് കേസില്‍ ജിഷ മോള്‍ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.












Click it and Unblock the Notifications