ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരുവാറ്റ ബാങ്ക് കവർച്ച: പ്രതി പങ്കാളിക്ക് നൽകിയത് 1.15 കിലോ സ്വർണം, പോരെന്ന് പറഞ്ഞപ്പോൾ വീണ്ടും

Google Oneindia Malayalam News

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതിതിരുവനന്തപുരം സ്വദേശി ആല്‍ബിന്‍ രാജിന്റെ വീട്ടില്‍ നിന്ന് ഇന്നലെ 63.75 പവൻ സ്വര്‍ണം കണ്ടെടുത്തു. വീടിനടുത്ത് ചേമ്പ് വളര്‍ത്തുന്നതിന് സമീപത്ത് പ്ലാസ്റ്റിക് കവറിനുള്ളിലാണ് സ്വര്‍ണം കുഴിച്ചിട്ടത്. ഇയാളെ കൊയമ്പത്തൂരില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.

gold

അന്ന് 1.85 കിലോ ഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. അറസ്റ്റിന് പിന്നാലെ ആല്‍ബിനെ മാര്‍ത്താണ്ഡത്ത് കൊണ്ടുപോയും പൊലീസ് തെളിവെടുത്തിരുന്നു. കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ഗ്യാസ് കട്ടര്‍ വാങ്ങിയത് മാര്‍ത്താണ്ഡത്തെ ഒരു കടയില്‍ നിന്നാണ്. അവിടത്തെ ജീവനക്കാര്‍ ആല്‍ബിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, കവര്‍ച്ചയില്‍ പങ്കാളിയായ ഷൈബുവിന് 1.5 കിലോ ഗ്രാം സ്വര്‍ണം നല്‍കിയെന്ന് ആല്‍ബിന്‍ പൊലീസിനോട് വ്യക്തമാക്കി. ഇനിയും വേണമെന്ന് പറഞ്ഞപ്പോള്‍ കൈനിറയെ ആഭരണങ്ങള്‍ കൂടി നല്‍കിയെന്നും ആല്‍ബിന്‍ പറയുന്നു. എന്നാല്‍ 1.5 കിലോ മാത്രമാണ് കിട്ടിയതെന്നും ഉരുക്കി നോക്കിയപ്പോള്‍ അത് 1.1 കിലോയായി ചുരുങ്ങിയെന്നും ഷൈബു വാദിക്കുന്നു.

എന്നാല്‍ ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല. അതേസമയം, ബാക്കി സ്വര്‍ണം കണ്ടെത്തുന്നതിന് ആല്‍ബിനെയും ഷൈബുവിനെയും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു. 4.83 കിലോ സ്വര്‍ണമാണ് ബാങ്കില്‍ നിന്നും നഷ്ടപ്പെട്ടതെന്നാണ് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചത്.

കൊവിഡ് കാലത്ത് വീട്ടിൽ ഒളിച്ചിരുന്നു,15 വർഷത്തെ നേട്ടങ്ങൾ എന്താണ്? നിതീഷിനെ കടന്നാക്രമിച്ച് തേജസ്വികൊവിഡ് കാലത്ത് വീട്ടിൽ ഒളിച്ചിരുന്നു,15 വർഷത്തെ നേട്ടങ്ങൾ എന്താണ്? നിതീഷിനെ കടന്നാക്രമിച്ച് തേജസ്വി

ഇന്ത്യയിലെ അന്തരീക്ഷം വൃത്തികെട്ടതാണെന്ന് ട്രംപ്, വന്‍ പ്രതിഷേധം, ഹൗഡി മോദി ചര്‍ച്ചയാക്കി സിബല്‍!!ഇന്ത്യയിലെ അന്തരീക്ഷം വൃത്തികെട്ടതാണെന്ന് ട്രംപ്, വന്‍ പ്രതിഷേധം, ഹൗഡി മോദി ചര്‍ച്ചയാക്കി സിബല്‍!!

English summary
Alappuzha Karuvatta bank robbery: Gold recovered from the arrested accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X