രമേശ് ചെന്നിത്തലയുടെ കോട്ടയില്‍ യുഡിഎഫിന് കനത്ത പ്രഹരം; വാര്‍ഡില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ ജയം
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ യുഡിഎഫിന് കനത്ത തിരിച്ചടി. ചെന്നിത്തല തൃപ്പേരുന്തുറ പഞ്ചായത്ത് വാര്‍ഡ് 14ലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. പ്രതിപക്ഷ നേതാവിന്റെ വാര്‍ഡിലെ തോല്‍വി യുഡിഎഫിന് കനത്ത പ്രവഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡിലും എല്‍.ഡി.എഫ് ജയിച്ചു. എല്‍.ജെ.ഡി സ്ഥാനാര്‍ഥിയാണ് ജയിച്ചത്. അഴിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡാണിത്.
അതേസമയം, ആലപ്പുഴ നഗരസഭയില്‍ തകര്‍ന്നടിഞ്ഞ് യു ഡി എഫ്. നഗരസഭ ഭരണം നിലനിര്‍ത്തണമെന്ന ലക്ഷ്യവുമായി ഇറങ്ങിയ യു ഡി എഫിന്റെ കോട്ട എല്‍ഡിഎഫ് പിടിച്ചടക്കുന്ന സ്ഥിതിയാണ് നഗരസഭയിലുള്ളത്. നഗരസഭയിലെ ആകെ സീറ്റായ 52 എണ്ണത്തില്‍ 27 സീറ്റിലും ഇപ്പോള്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്. 10 സീറ്റുകളില്‍ യുഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ എന്‍ഡിഎ 4 ഇടങ്ങളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.












Click it and Unblock the Notifications