ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ജില്ലയിലെ 382 സ്‌കൂളുകളില്‍ അധ്യയനം പുനരാരംഭിച്ചു

  • By Lekhaka
Google Oneindia Malayalam News

ആലപ്പുഴ: നീണ്ട പ്രളയകാലത്തിനും ഓണാവധിക്കും ശേഷം ജില്ലയിലെ 771 സ്‌കൂളുകളില്‍ 382,്സ്‌കൂളുകളില്‍ അധ്യയനം പുനരാരംഭിച്ചു. ഇന്ന് (ആഗസ്റ്റ് 30) കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുള്ള സ്‌കൂളുകള്‍ക്കും ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇപ്പോഴും വെള്ളം കയറിക്കിടക്കുന്ന വിദ്യാലയങ്ങളില്‍ സെപ്തംബര്‍ മൂന്നിന് തുറക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള കെ.സി.ജയകുമാര്‍ അറിയിച്ചു.

സെപ്തംബര്‍ 1 മുതല്‍ 5 വരെ ബാങ്കുകള്‍ ഉണ്ടാകില്ലെന്ന് വ്യാജപ്രചാരണം... സത്യം ഇതാണ്സെപ്തംബര്‍ 1 മുതല്‍ 5 വരെ ബാങ്കുകള്‍ ഉണ്ടാകില്ലെന്ന് വ്യാജപ്രചാരണം... സത്യം ഇതാണ്

പുസ്തകങ്ങള്‍ പ്രളയത്തില്‍ നഷ്ടപ്പെട്ടത് കണക്കിലെടുത്ത് നോട്ടുപുസ്തകങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മഹീന്ദ്ര കമ്പനി അരലക്ഷം നോട്ടുപുസ്തകങ്ങള്‍ ഉപഡയറക്ടര്‍ കാര്യാലയത്തില്‍ എത്തിച്ചിട്ടുണ്ട്. 30ന് പതിനായിരം നോട്ടുപുസ്തകം കൂടിയെത്തും. സ്‌കൂള്‍ തുറന്നാലേ നഷ്ടപ്പെട്ട പാഠപുസ്തകങ്ങളുടെ കണക്ക് ശേഖരിക്കാനാകൂ. ഇതിന്റെ കണക്കെടുത്ത് ഉടന്‍ പാഠപുസ്തകവും ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറും അധ്യാപകരും അനധ്യാപകരും അടങ്ങിയ വലിയൊരു സംഘം സ്‌കൂളുകള്‍ ശുചിയാക്കാന്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയിരുന്നു.

schoolbag

119 സ്‌കൂളുകളാണ് അവര്‍ ഇത്തരത്തില്‍ വൃത്തിയാക്കിയത്. ചൊവ്വാഴ്ച റെയില്‍വേയുടെ 300 അംഗ സംഘം മാവേലിക്കര, ഹരിപ്പാട് കേന്ദ്രീകരിച്ച് സ്‌കൂള്‍ ശുചീകരണത്തിനെത്തിയിരുന്നു. കൂടുതല്‍ സ്്കൂളുകഴില്‍ സന്നദ്ധ പ്രവര്‍ത്തകരുടേയും ജില്ലാ ഭരണകൂടത്തിന്‌റെ നേതൃത്വത്തില്‍ ശുചീകരണം നടന്നുകൊണ്ടിരിക്കയാണ്. എന്നാല്‍ നഗരത്തിലെ ഭൂരിപക്ഷം സ്‌കൂളുകളില്‍ നിന്നും ആളുകള്ഡ മുഴുവനായി ഒഴിഞ്ഞു പോയിട്ടില്ല. ഇവിടുത്തെ ദുരിതാശ്വാസ ക്യാംപ് ഓഡിറ്റോറിയങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം നടന്ന കൊണ്ടിരിക്കയാണ്. എന്നാല്‍ കല്യാണ സീസണ്‍ ആയതിനാല്‍ ഓഡിറ്റോറിയങ്ങള്‍ പലതും വിട്ടു തരാന്‍ ഉടമകള്‍ തയ്യാറാവുന്നില്ല.
English summary
Alappuzha Local News:382 schools reopened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X