ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മന്ത്രിയുടെ നിർദ്ദേശം: ലേക്ക് ലഗൂൺസ് ഉടമ അറസ്റ്റിൽ, അറസ്റ്റ് ബോട്ടുകള്‍ വിട്ടുനല്‍കാത്തതിന്!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കുട്ടനാട്ടിൽ രക്ഷാപ്രവർത്തനത്തിന് ബോട്ട് ലഭിക്കുന്നില്ല എന്ന പരാതിയെത്തുടർന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിർദ്ദേശത്തിന്റെ ഭാഗമായി ശക്തമായ നടപടി തുടങ്ങി. ഇന്ന് ഉച്ചയോടെ ലേക്ക് ലഗൂൺസ് ഉടമ സക്കറിയയെ അറസ്റ്റുചെയ്തു. ബോട്ടുകളും പിടിച്ചെടുത്തു. ഇത് കൂടാതെ ദുരന്ത നിവാരണ നിയമപ്രകാരം 33 ബോട്ടുകളും ജില്ലാ കളക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ശേഷം പിടിച്ചെടുത്തു. രക്ഷാപ്രവർത്തനത്തിനു ബോട്ട് വിട്ടു നൽകാൻ വിമുഖത കാണിച്ച ബോട്ടുകൾക്കെതിരെയാണ് നടപടി.

ജില്ലാ ഭരണകൂടം രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന ബോട്ടുകൾക്ക് ഇന്ധനം നിറച്ചു നൽകാമെന്നു പറഞ്ഞിട്ടും ദുരിത മുഖത്തോക്കു തിരിഞ്ഞു നോക്കാത്ത സമീപനമായിരുന്നു ബോട്ടുടമകൾക്ക്. 1500 ലധികം ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളുമുള്ള കുട്ടനാട്ടിൽ ബോട്ട് ഉടമകൾ പ്രളയ ഭൂമിയിൽ നിന്നും കുട്ടനാട്ടുകാരെ നഗരത്തിലെത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തോടു സഹകരിച്ചിരുന്നില്ല.

dk0p1ntuyaioox

ജില്ലാ ഭരണകൂടത്തിന്റെ പരാതിയെ തുടർന്നു ഇന്നു രാവിലെയാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയത്. ഇങ്ങനെ പിടിച്ചെടുക്കന്ന ബോട്ടുകളുടെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കാനാണ് നിർദ്ദേശം. ഇപ്പോഴും കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകളെ നഗരത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഉൾപ്രദേശങ്ങളിൽ നിരവധി ആളുകൾ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. ഇവരെ രാത്രിയ്ക്ക് മുൻപ് രക്ഷിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കയാണ്.

English summary
alappuzha local news about arrest of lake goons owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X