ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ വനിതാ വക്കീലന്മാരെ കയ്യേറ്റം ചെയ്തു: അഞ്ച് പേര്‍ പിടിയില്‍
ആലപ്പുഴ: ദുരിതാശ്വസ പ്രവര്‍ത്തനത്തിനിടെ വനിതാ വക്കീലന്മാരെ കയ്യേറ്റം ചെയ്ത അഞ്ച് പേരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശികളായ ദേവസ്വം പറമ്പ് രമേശന്‍(54), മാടശേരി രഞ്ജുമോന്‍(25), അശ്വനി ഭവനില്‍ അശ്വന്ത് ബാബു(25), പ്രസന്ന സദനത്തില്‍ വിഷ്ണു(23), വടക്കേവെളി കാര്‍ത്തിക്ക്(23) എന്നിവരെയാണ് ഇന്നലെ മണ്ണഞ്ചേരി എസ്‌ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പ്രളയം മൂലം കുട്ടനാട്ടില്‍ നിന്നും വളവനാട് ഡിസി മില്‍സിനു സമീപം താല്‍ക്കാലിക അഭയ കേന്ദ്രമായി വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്ന മൂന്നു കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ ജില്ലാ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള വനിതാ വക്കീലന്മാരെയാണ് സമീപവാസികളായ അഞ്ചോളം പേര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്തത്. ദുരിതാശ്വാസ സഹായങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കയ്യേറ്റം ചെയ്തത്. പരാതിയെ തുടര്‍ന്നു മണ്ണഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. ഇന്നലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതില്‍ ഹാജരാക്കും.












Click it and Unblock the Notifications