ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടനാട്ടില്‍ സാന്ത്വന സ്പര്‍ശമായി മലപ്പുറത്തെ ടീം ചാരിറ്റബിള്‍ ട്രസ്റ്റ്:

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രളയം സംഹാരതാണ്ഡവമാടിയ കുട്ടനാടന്‍ ഗ്രാമങ്ങളില്‍ സാന്ത്വന സ്പര്‍ശമായി ടീം ചാരിറ്റബിള്‍ ട്രസ്റ്റ്. ജലജന്യ രോഗങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന ആയിരക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ക്ക് ട്രസ്റ്റ് ആശ്വാസം പകര്‍ന്നു.

ആലപ്പുഴ മുട്ടാര്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ചായിരുന്നു ടീമിന്റെ മെഡിക്കല്‍ ക്യാമ്പ്. മുട്ടാറിലും മിത്രക്കരിയിലുമായി രണ്ട് ക്യാമ്പുകളാണ് നടന്നത്. രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടനാടന്‍ ജനതക്ക് വലിയൊരു ആശ്വാസമായി മാറുകയായിരുന്നു ടീം.

teamforreliefactivities-

മഞ്ചേരിയിലെ ഡോ.ശ്രീജിത്ത് നേതൃത്വത്തില്‍ ഡോ.യാസിം ഹബീബ്, ഡോ.രമ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 200 ഓളം പേരാണ് ക്യാമ്പിലെത്തിയത്. ഇവര്‍ക്ക് ആവശ്യമായ മരുന്നുകളും ടീം കരുതിയിട്ടുണ്ടായിരുന്നു.

മുട്ടാര്‍ ഗ്രാമപഞ്ചായത്ത് എ.ഇ.റോസമ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടമാരായ റെജി, ആനന്ദം, വാര്‍ഡ് മെമ്പര്‍ ജലജ എന്നിവര്‍ ടീമിന് പ്രാദേശികമായ സഹായങ്ങള്‍ നല്‍കി. പാണ്ടിക്കാട് ചെമ്പ്രശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം ചാരിറ്റബിള്‍ ട്രസ്റ്റ് ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കഴിഞ്ഞു.

പ്രളയം ദുരന്തം വിതച്ച മേഖലകളില്‍ ടീമിന്റെ വാളണ്ടിയര്‍മാര്‍ കര്‍മ്മതിരതരാണ്. വയനാട്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രളയമേഖലയില്‍ വസ്ത്രങ്ങളും ഭക്ഷണങ്ങളും ടീം ആവശ്യാനുസരണം എത്തിച്ചു നല്‍കുന്നുണ്ട്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ പി.ആര്‍.രശ്മില്‍നാഥ് പറഞ്ഞു.

English summary
alappuzha local news about charitable trust contributes for kuttanadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X