ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെഹ്‌റു ട്രോഫി വള്ളംകളി: ഓഗസ്റ്റ് 11ന് നിബന്ധനകള്‍ പാലിക്കാത്ത മത്സരവള്ളങ്ങള്‍ക്കെതിരെ നടപടി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ- 66ാമത് നെഹൂട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന മത്സരവള്ളങ്ങള്‍ കളിയുടെ നിബന്ധനകള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ആലപ്പുഴ വൈ.എം.സി.എ ഹാളില്‍ നടന്ന ക്യാപ്റ്റന്‍സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. സബ് കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് 11ാം തീയതി പുന്നമടക്കായലില്‍ നടക്കുന്ന 66ാമത് നെഹൂട്രോഫി മത്സരത്തില്‍ പങ്കെടുക്കുന്ന വളളങ്ങളിലെ ടീം അംഗങ്ങള്‍ പാലിക്കേണ്ട നിബന്ധനകളും അച്ചടക്ക നടപടികളില്‍ കമ്മറ്റിയുടെ അധികാരങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു.

നെഹ്‌റു ട്രോഫി ജലമേളയില്‍ ആദ്യസ്ഥാനക്കാരാകുന്ന ഒമ്പതു ചുണ്ടന്‍വളളങ്ങളെ മാത്രമേ പുതിയായി രൂപീകരിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയുള്ളു. നെഹ്‌റുട്രോഫിമുതല്‍ കൊല്ലം പ്രസിഡന്റ് ട്രോഫി വരെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന 13 മത്സരങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉണ്ടാകുന്നത്. താഴെ വിശദീകരിക്കുന്ന നിബന്ധന പൂര്‍ണ്ണമായും അംഗീകരിക്കുകയും ചിട്ടയായി നടത്തുകയും ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കി. മത്സരങ്ങളില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളും ചെറുവളളങ്ങളും, വനിതാവളളങ്ങളും പരിശീലനം നടത്തുന്നത് ഏഴു ദിവസത്തില്‍ കുറയാന്‍ പാടില്ല. ഏഴുദിവസത്തില്‍ കുറവ് മാത്രമേ പരിശീലനം നടത്തിയിട്ടുള്ളൂ എന്ന റിപ്പോര്‍ട്ട് കിട്ടിയാല്‍ ബോണസില്‍ മൂന്നില്‍ ഒന്ന് കുറവുവരുത്തുന്നതാണ്. വളളങ്ങള്‍ പരിശീലനം നടത്തുന്ന ദിവസങ്ങള്‍ ഗ്രേഡ് കമ്മറ്റി പരിശോധിക്കുന്നതാണ്. കൂടാതെ മത്സരിക്കുന്ന വളളങ്ങളില്‍തന്നെ തുഴക്കാര്‍ പരിശീലനം നടത്തണ്ടതാണ്.

alappuzhaboatrace-

ചുണ്ടന്‍വള്ളങ്ങളില്‍ 75 തുഴക്കാരില്‍ കൂറയുവാനും 95 തുഴക്കാരില്‍ കൂടുതലാകുവാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതല്‍ 60 തുഴക്കാര്‍ വരെ, ബി. ഗ്രേഡ് വെപ്പ് ഓടി 25 മുതല്‍ 35 വരെ തുഴക്കാര്‍, ചുരുളന്‍ 25 മുതല്‍ 35 വരെ തുഴക്കാര്‍ ഇരുട്ടുകുത്തി രണ്ടാംതരം 'ബി' വിഭാഗത്തില്‍ 25 മുതല്‍ 35 വരെ തുഴക്കാര്‍(തെക്കനോടി 30 ല്‍ കുറയാത്ത തുഴക്കാര്‍ എന്നിങ്ങനെ)കയറേണ്ടതാണ്. തുഴക്കാര്‍ക്ക് പുറമേ നിലക്കാരും, പങ്കായക്കാരും ഉണ്ടായിരിക്കേണ്ടതുമാണ്. വളളംകളിയില്‍ പങ്കെടുക്കുന്ന തുഴച്ചില്‍കാര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കേണ്ടതാണ്.

മത്സര വളളങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, മനോദൗര്‍ബല്യം ഉളളവര്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വളളങ്ങള്‍ക്ക് ബോണസ്സില്‍ മൂന്നില്‍ ഒന്ന് കുറവു വരുത്തുന്നതായിരിക്കും. അശ്ശീലൂപദര്‍ശനവും, അച്ചടക്ക ലംഘനവും നടത്തുന്നവര്‍ക്കും രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുന്നതായിരിക്കും. ചുണ്ടന്‍ വള്ളത്തില്‍ ഇതര സംസ്ഥാനക്കാരും ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും ഉണ്ടെങ്കില്‍ ആകെ തുഴച്ചില്‍ക്കാരുടെ 25ശതമാനത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ല. ഇതിന് വിരുദ്ധമായി തുഴയുന്നതുകണ്ടാല്‍ ആ വളളത്തിനെതിരെ ശിക്ഷ നടപടി സ്വീകരിക്കുന്നതാണ്.

മത്സര ദിവസം വളളങ്ങളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ കമ്മറ്റി തരുന്ന നമ്പരും നെയിം ബോര്‍ഡും (സ്‌പോണ്‍സര്‍ഷിപ്പ്) നീളം കൂട്ടി തറയ്ക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യുവാന്‍ പാടില്ല. മത്സര ദിവസം രണ്ടു മണിയ്ക്ക് മുന്‍പായി എല്ലാ ചുണ്ടന്‍ വള്ളങ്ങളും അനുവദനീയമായ യൂണിഫോം ധാരികളായ തുഴക്കാരോടൊപ്പം കുരിശടിക്ക് മുന്‍വശത്തായി ജലഘോഷയാത്രക്കായി അണിനിരക്കണം.

English summary
Alappuzha Local News about conditions of boat race.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X