ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറന്മുളയുടെ പുനര്‍നിര്‍മാണം: സമഗ്ര സര്‍വേയ്ക്ക് തുടക്കം, സര്‍വേയ്ക്ക് പിന്നില്‍ വിദ്യാര്‍ത്ഥികള്‍!

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: പ്രളയജലം തകര്‍ത്ത ആറന്മുളയുടെ പുനര്‍നിര്‍മാണത്തിന് വേണ്ടിയുള്ള സമഗ്രസര്‍വേയ്ക്ക് തുടക്കമായി. ആറന്മുളയുടെ സാംസ്‌കാരിക തനിമ ചോരാതെ പുനര്‍നിര്‍മാണം നടത്താനാണ് സമഗ്രസര്‍വേയെന്ന് വീണാജോര്‍ജ് എം.എല്‍.എ പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്‌സിന്റെ നേതൃത്വത്തില്‍ ആറന്മുള സഹകരണ എഞ്ചിനിയറിംഗ് കോളജ്, ശ്രീബുദ്ധ എഞ്ചിനിയറിംഗ് കോളജ്, മുസലിയാര്‍ എഞ്ചിനിയറിംഗ് കോളജ്, കടമ്മനിട്ട മൗണ്ട് സിയോണ്‍ എഞ്ചിനിയറിംഗ് കോളജ്, ഇലവുംതിട്ട വനിതാ ഐടിഐ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് സര്‍വേ നടത്തുന്നത്.

ആദ്യഘട്ടത്തില്‍ ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് സര്‍വേ. ഇതിനായി നിലവില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്‌സിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

alappuzhaoneindia

അത് കൂടാതെ, ജിയോടാഗ്, ഡ്രോണ്‍ എന്നീ സംവിധാനങ്ങളുടെ സാധ്യതകള്‍ കൂടി സര്‍വേയില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കിയ ദുരിതങ്ങള്‍ പരിഗണിച്ചും നദീതടം അടിസ്ഥാനമാക്കിയുള്ളതുമാണ് സര്‍വേ. ദുരിതബാധിതരുടെ ദീര്‍ഘകാല പുനരധിവാസം, ഈ പ്രദേശങ്ങളിലെ ഭാവിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ സ്വഭാവം, വികസനത്തിന്റെ രീതികള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് സര്‍വേ.

കൂടാതെ പ്രളയത്തിലുണ്ടായ നഷ്ടങ്ങള്‍, നശിച്ച വീടുകളുടെ കണക്കുകള്‍ എന്നിങ്ങനെ എല്ലാത്തരത്തിലുള്ള സാമ്പത്തിക നഷ്ടങ്ങളും രേഖപ്പെടുത്തും. അതിന് ശേഷം ശേഖരിച്ച വിവരങ്ങള്‍ പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വോളന്റിയേഴ്‌സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആറന്മുള നിയോജകമണ്ഡലത്തിന്റെ പുനര്‍നിര്‍മാണത്തെക്കുറിച്ച് തീരുമാനിക്കുക.

English summary
alappuzha local news about detail survey after flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X