ചെങ്ങന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍
ചെങ്ങന്നൂര്‍: പാണ്ടനാട് തത്സമയ ചര്‍ച്ചയ്‌ക്കെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തെ അക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പാണ്ടനാട് സ്വദേശികളായ അഭിലാഷ്, നിഖില്‍കുമാര്‍, രാകേഷ് എന്നിവരാണ് അറസ്റ്റിലായത്. സേവാഭാരതി പ്രവര്‍ത്തകരെന്ന പേരിലായിരുന്നു ഇവര്‍ ആക്രമണം നടത്തിയത്. പുലര്‍ച്ചെ ബന്ധുവീടുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു തത്സമയ ചര്‍ച്ചയ്‌ക്കെത്തിയ മാതൃഭൂമി സംഘത്തിന് നേരെ ആക്രമണമുണ്ടായത്. നാലംഗസംഘം മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ഉപകരണങ്ങള്‍ കേട് വരുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മാതൃഭൂമിയെ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു സേവാഭാരതിയുടെ പ്രവര്‍ത്തകരെന്ന് പറഞ്ഞ് ഇവര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്.

സംഭവത്തില്‍ വാര്‍ത്ത സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പരിക്കേല്‍ക്കുകയും ക്യാമറ ലെന്‍സ് അടക്കമുള്ളവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്കും മാധ്യമ സ്വാതന്ത്ര്യത്തിനും നേരെ നടക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കെയുഡ്ബഌ്യുയു ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. അക്രമി സംഘത്തിലുണ്ടായിരുന്ന ബിബിന്‍ എന്ന ആള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications