ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ ഭൂമിയിലേക്ക് തിരിഞ്ഞ് നോക്കാതെ മുഖ്യമന്ത്രിയും കുട്ടനാട് എംഎല്‍എയും: തോമസ് ചാണ്ടി അവഗണിച്ചു!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: മൂന്നാഴ്ചയിലേറെ വെള്ളക്കെട്ടിലായ കുട്ടനാട്ടിലെ ദുരിതം നേരിട്ട് കാണാന്‍ മുഖ്യമന്ത്രി എത്താത്തതില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. കേന്ദ്രത്തില്‍ നിന്നും വിദേശത്തു നിന്നുമടക്കം ഭരണാധികാരികള്‍ കുട്ടവനാട്ടാകാരുടെ ദുരിതം കാണാന്‍ എത്തിയിട്ടും എന്തേ കേരളത്തിന്‌റെ മുഖ്യമന്ത്രി അവരെ കാണാന്‍ എത്തിയില്ലെന്ന പരാതിയാണ് കുട്ടനാട്ടുകാര്‍ക്കുള്ളത്. 500 കോടിയിലധികം നഷ്ടം ഉണ്ടായ കുട്ടനാട്ടില്‍ ജനങ്ങള്‍ ഇതുവരെ ദുരിത കയത്തില്‍ നിന്നും കരകയറിയിട്ടില്ല.

മുന്‍ മന്ത്രിയും സ്ഥലം എംഎല്‍എ കൂടിയായ തോമസ്ചാണ്ടിയും വേണ്ടത്ര ഇടപെടാത്തതില്‍ കുട്ടനാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. ചെന്നൈയിലും വിദേശത്തും പോകുന്ന മുഖുമന്ത്രിയെ കുട്ടനാട്ടിലെ ദുരിതം കാണിക്കാന്‍ എത്തിക്കാത്തത് എംഎല്‍എയുടെ വീഴ്ചയായാണ് വിലയിരുത്തുന്നത്. അതിനിടെ കുട്ടനാട്ടില്‍ സഹായമെത്തിക്കുന്നതിലും രാഷ്ട്രീയം കടന്നുവന്നുയെന്നതും കല്ലുകടിയായി മാറി.

vijayan-21

കുട്ടനാട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി എത്താത്തതിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തിയിരുന്നു. ജില്ലയിലെ ഉത്തരവാദിത്വപ്പെട്ട മന്ത്രി ജി.സുധാകരന്‍ മുഖ്യമന്ത്രിയെ കുട്ടിനാട്ടില്‍ എത്തിക്കാന്‍ ശ്രമം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടില്‍ ഉള്‍ഗ്രാമങ്ങളുള്‍പ്പെടെ രണ്ട് തവണ പ്രതിപക്ഷ നേതാവും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു. ബിജെപിയുടെ കേ്ന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച രണ്ടാംഘട്ട സന്ദര്‍ശനത്തിനെത്തുമ്പോഴും മുഖ്യമന്ത്രി കുട്ടനാട്ടിലെത്താതത് സിപിഎം ജില്ലാ നേതൃത്വത്തിന്‌റെ വീഴ്ചയായാണ് ചൂണ്ടികാണിക്കുന്നത്.

English summary
Alappuzha Local News about kuttanadu natural calamity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X