Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി വില്‍പ്പനക്കാരന്‍ കാറിടിച്ച് മരിച്ചു: സംഭവം ആലപ്പുഴയിൽ!! അപകടം ആലപ്പുഴ- തണ്ണീർമുക്കം റോഡിൽ!

മണ്ണഞ്ചേരി: ടൂറിസ്റ്റ് കാറിടിച്ച് ലോട്ടറി വില്‍പനക്കാരന്‍ വയോധികന്‍ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാര്‍ഡില്‍ പന്നിശ്ശേരി വെളിവീട്ടില്‍ ഗോപാലകൃഷ്ണന്‍ (70) ആണ് മരിച്ചത്. ആലപ്പുഴ -തണ്ണീര്‍മുക്കം റോഡില്‍ മണ്ണഞ്ചേരി അടിവാരം ജംഗ്ഷനില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. പെട്രോള്‍ പമ്പില്‍ ടിക്കറ്റ് വില്‍പ്പനയ്ക്കു ശേഷം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ആലപ്പുഴ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് കാറിടിക്കുകയായിരുന്നു.

gopalakrishnan-

ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഗോപാലകൃഷ്ണന്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ക്കെതിരെ മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ നിന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: പരേതയായ ഭാനുമതി. ഏക മകന്‍ സുരേഷ് സുരേഷ് കുമാര്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. ഗോപാല കൃഷ്ണന്‌റെ സംരക്ഷണത്തിലായിരുന്നു കാഴ്ചയില്ലാത്ത ഇയാളുടെ ഭാര്യാ സഹോദരന്‍ ഗോപിനാഥും കഴിഞ്ഞിരുന്നത്. ഈ മരണത്തോടെ ഇവര്‍ രണ്ടും അനാഥരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+