ദുരിതാശ്വാസ ക്യാമ്പില്‍ മദ്യപിച്ചെത്തിയ ആളെ അറസ്റ്റ് ചെയ്തു: കര്‍ശന നടപടിയെന്നു എസ്പി
ആലപ്പുഴ: ദുരിതാശ്വാസ ക്യാംപില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വടയ്ക്കനാര്യാട് നേതാജി കണക്കൂര്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയും ഡ്യൂട്ടി പൊലീസുകാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. മണ്ണഞ്ചേരി നേതാജി ഇരേഴയില്‍ ഹംസ(39)നെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് ഇയാള്‍ ദുരിതാശ്വാസ ക്യാംപില്‍ മദ്യപിച്ചെത്തിയത്. ബഹളം വച്ചതിനെ തുടര്‍ന്നു പുറത്തുപോകാന്‍ ആവശ്യപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ശേഷം ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളും കുടുംബവും വെള്ളപ്പൊക്കത്തെ തുടര്‍ന്നു ദുരിതാശ്വാസ ക്യാപിലാണ് കഴിയുന്നത്. ഇയാളെ കോടതിയില്‍ ഹാരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തതായി മണ്ണഞ്ചേരി എസ്‌ഐ ലൈസാദ് മുഹമ്മദ് പറഞ്ഞു.

ദുരിതാശ്വാസ ക്യാംപുകളില്‍ ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകും. ക്യാംപുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൂര്‍ണ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അനുവാദമില്ലാതെ പുറത്തു നിന്നുള്ള ആളുകളെ ക്യാംപുകളില്‍ കയറാന്‍ അനുവദിക്കില്ല. ക്യാംപുകള്‍ പൊലീസിന്റെ നിയന്ത്രണത്തില്‍ തന്നെയായിരിക്കും.












Click it and Unblock the Notifications