പ്രളയത്തെ അതിജീവിച്ച നൂല്കെട്ട് ചടങ്ങ് : കുഞ്ഞ് ജനിച്ചത് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം!!
ആലപ്പുഴ: പ്രളയത്തെ അതിജീവിച്ച് കുട്ടനാട് നിന്നൊരു നൂല്കെട്ട്. മണ്ണഞ്ചേരിയിലെ പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലാണ് 28 ചടങ്ങ് നടന്നത്. നെടുമുടി പഞ്ചായത്ത് 10ാം വാര്‍ഡില്‍ മണപ്ര പ്രദേശത്ത് കൊച്ചുപറമ്പില്‍ പത്മരാജ് എന്ന രാജേഷിന്റെയും രേഷ്മയുടെയും മകളുടെ 28 കെട്ടായിരുന്നു ക്യാംപില്‍ നടന്നത്. കുട്ടിയ്ക്ക് പവിത്രാ രാജ് എന്ന് പേരും ഇട്ടു.
നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. അച്ഛന് രാജേഷ് മംഗലാപുരത്ത് സീ ഫുഡ് കമ്പനിയില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ 15 ാം തീയതിയിലെ വെള്ളപൊക്കത്തെ തുടര്‍ന്ന് ആദ്യം കണിച്ചുകുളങ്ങരയിലും താമസിച്ച കുടുംബം 18 മുതലാണ് പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് താമസിപ്പിക്കുന്ന വീട്ടില്‍ എത്തുന്നത്.

കുഞ്ഞിനു പത്ത് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ഇവര്‍ ക്യാംപിലെത്തിയത്. മണ്ണഞ്ചേരി തറമൂട്ടട്ടിലെ നാസറിന്റെ വീട്ടിലായിരുന്നു ഇവര്‍ അടക്കം മൂന്ന് കുടുംബങ്ങളിലെ 12 പേര്‍ക്ക് താമസം ഒരുക്കിയിരുന്നത് . പ്രളയ ബാധിതരായ 112 കുടുംബങ്ങളിലെ 460 ആളുകളെ 53 വീടുകളിലായി ട്രസ്റ്റ് താമസിപ്പിച്ചിരിക്കുകയാണ്. അന്നു മുതല്‍ ഇവര്‍ക്കാവശ്യമായ എല്ലാകാര്യങ്ങളും ട്രസ്റ്റാണ് കൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം പി എ ജുമൈലത്ത്, ട്രസ്ററ് രക്ഷാധികാരി ആര് റിയാസ്, സുനീഷ് ദാസ്, നൗഷാദ് പുതുവീട്, ഉല്ലാസ് തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷികളായി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications