ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തെ അതിജീവിച്ച നൂല്‍കെട്ട് ചടങ്ങ് : കുഞ്ഞ് ജനിച്ചത് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പ്രളയത്തെ അതിജീവിച്ച് കുട്ടനാട് നിന്നൊരു നൂല്‍കെട്ട്. മണ്ണഞ്ചേരിയിലെ പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിലാണ് 28 ചടങ്ങ് നടന്നത്. നെടുമുടി പഞ്ചായത്ത് 10ാം വാര്‍ഡില്‍ മണപ്ര പ്രദേശത്ത് കൊച്ചുപറമ്പില്‍ പത്മരാജ് എന്ന രാജേഷിന്റെയും രേഷ്മയുടെയും മകളുടെ 28 കെട്ടായിരുന്നു ക്യാംപില്‍ നടന്നത്. കുട്ടിയ്ക്ക് പവിത്രാ രാജ് എന്ന് പേരും ഇട്ടു.

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. അച്ഛന്‍ രാജേഷ് മംഗലാപുരത്ത് സീ ഫുഡ് കമ്പനിയില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ 15 ാം തീയതിയിലെ വെള്ളപൊക്കത്തെ തുടര്‍ന്ന് ആദ്യം കണിച്ചുകുളങ്ങരയിലും താമസിച്ച കുടുംബം 18 മുതലാണ് പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് താമസിപ്പിക്കുന്ന വീട്ടില്‍ എത്തുന്നത്.

namingceremony-

കുഞ്ഞിനു പത്ത് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ഇവര്‍ ക്യാംപിലെത്തിയത്. മണ്ണഞ്ചേരി തറമൂട്ടട്ടിലെ നാസറിന്റെ വീട്ടിലായിരുന്നു ഇവര്‍ അടക്കം മൂന്ന് കുടുംബങ്ങളിലെ 12 പേര്‍ക്ക് താമസം ഒരുക്കിയിരുന്നത് . പ്രളയ ബാധിതരായ 112 കുടുംബങ്ങളിലെ 460 ആളുകളെ 53 വീടുകളിലായി ട്രസ്റ്റ് താമസിപ്പിച്ചിരിക്കുകയാണ്. അന്നു മുതല്‍ ഇവര്‍ക്കാവശ്യമായ എല്ലാകാര്യങ്ങളും ട്രസ്റ്റാണ് കൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം പി എ ജുമൈലത്ത്, ട്രസ്‌ററ് രക്ഷാധികാരി ആര്‍ റിയാസ്, സുനീഷ് ദാസ്, നൗഷാദ് പുതുവീട്, ഉല്ലാസ് തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷികളായി.

English summary
alappuzha local news about new born babys function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X