ഇതര സംസ്ഥാനക്കാരില്‍ നിന്നും നോക്കുകൂലി പിരിവ്: ആലപ്പുഴയില്‍ രണ്ടുപേര്‍ പിടിയില്‍
ആലപ്പുഴ: ആളൊന്നിന് 150 രൂപ വീതം ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി നോക്കുകൂലി പിരിവ് എടുത്ത കാര്‍ത്തികപ്പള്ളി എരുമപ്പുറത്ത് കിഴക്കതില്‍ വിനോദ് (28), പുത്തന്‍ കണ്ടത്തില്‍ ശരത്ത്(25) എന്നിവരെ ഹരിപ്പാട് പോലീസ് പിടികൂടി. ആര്‍.കെ. ജംഗ്ഷ്‌ന് പടിഞ്ഞാറ് വാടക വീട്ടില്‍ താമസിച്ചിരുന്ന ഒരു കൂട്ടം ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഇവര്‍ ഭീഷണിപ്പെടുത്തി പണം വാങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ ഇവര്‍ ബൈക്കിലെത്തി പിരിവ് ആവശ്യപ്പെട്ടിരുന്നു.

ആദ്യം തര്‍ക്കിച്ചെങ്കിലും രൂപ നല്‍കി. വൈകുന്നേരം വീണ്ടുമെത്തി ഭീഷണിപ്പെടുത്തി പിരിവ് ആവശ്യപ്പെട്ടപ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ വന്ന ബൈക്ക് നമ്പരും പോലീസിനു കൈമാറിയിരുന്നു. ഇതുകൊണ്ട് മണിക്കൂറുകള്‍ക്കകം പ്രതികള്‍ പോലീസ് വലയിലായി. കുടുതല്‍ പേര്‍ ഇവരുടെ തട്ടിപ്പിനിരകളായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എസ്‌ഐ കെ.വി. ആനന്ദബാബുവിന്റെ നേതൃത്വത്തില്‍ സിപിഒമാരായ സാഗര്‍, അനിരുദ്ധന്‍, സാംജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications