Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംബുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രോഗി മരിച്ചു: ആശുപത്രിയും ഫാര്‍മസിയും കത്തി!

കുട്ടനാട്: ചമ്പക്കുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആമ്പുലന്‍സിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രോഗി മരിച്ചു. ഒരു ചെരുപ്പ് കടയും ഒരു കാറും മൂന്ന് ബൈക്കുകളും പൂര്‍ണ്ണമായി കത്തി നശിച്ചു. ആശുപത്രി കെട്ടിടവും ഫാര്‍മസിയും മൂന്ന് ബൈക്കും ഒരു ഓട്ടോ ടാക്‌സിയും ഭാഗികമായി കത്തി നശിച്ചു. ബുധനാഴ്ച വൈകിട്ട് 6.20നാണ് തീപിടുത്തം ഉണ്ടായത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്ത രോഗിയെ കൊണ്ട് പോകുവാന്‍ വേണ്ടി ചമ്പക്കുളം ആശുപത്രിയില്‍ പുന്നപ്രയില്‍ നിന്നും എത്തിയ 108 ആമ്പുലന്‍സാണ് പൊട്ടിത്തെറിച്ചത്.

നടുഭാഗം ചമ്പക്കുളം വല്ലപ്പുള്ളിച്ചിറയില്‍ മോഹനന്‍ നായര്‍ എന്ന രോഗിയെ ആംബുലന്‍സിലേയ്ക്ക് കയറ്റുമ്പോള്‍ ആംബുലന്‍സിന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുകയും ഓക്‌സിജന്‍ സിലണ്ടറും വാഹനവും തീപിടിച്ച് പൊട്ടിതെറിക്കുകയുമായിരുന്നു. രോഗിക്കും നഴ്‌സിനും ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് എടത്വാ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മോഹനന്‍ നായര്‍ എന്ന 65 വയസ്സുള്ള രോഗി മരിച്ചു.

oxygensylinderblast-

ആംബുലന്‍സില്‍ നിന്നും തീ കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് ഷൈനി സ്‌റ്റോഴ്‌സ് എന്ന ചെരുപ്പ് കട പൂര്‍ണ്ണമായി കത്തി നശിക്കുകയും കടയുടമയായ ആന്റണി സെബാസ്റ്റന്‍ എന്നയാളുടെ കൈയ്ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു സ്വിഫ്റ്റ് കാറും ഹോണ്ടാ ഷൈന്‍ ബൈക്കുമുള്‍പ്പെടെ മൂന്ന് ബൈക്കുകളും പൂര്‍ണ്ണമായും കത്തിനശിച്ചു. കൂടാതെ ഒരു ഓട്ടോ ടാക്‌സിയും മറ്റ് 3 ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആശുപത്രിയുടെ ഓഫീസും ഫാര്‍മസിയും കത്തിനശിച്ചു. ആലപ്പുഴ അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നും 3 യൂണിറ്റ് മൊബൈല്‍ ടാങ്ക് യൂണിറ്റും ചങ്ങനാശ്ശേരിയില്‍ നിന്നും ഒരു യൂണിറ്റും എത്തി കഠിനശ്രമത്തെ തുടര്‍ന്നാണ് തീ നിയന്ത്രിച്ച് പൂര്‍ണ്ണമായും അണയ്ക്കാനായത്. തീ ആശുപത്രിയ്ക്ക് ഉള്ളിലേയ്ക്കും സമീപ കടകളിലേയ്ക്കും പടര്‍ന്ന് പിടിക്കാതെ നിയന്ത്രിക്കാനായത് അഗ്‌നി രക്ഷാ സേനാംഗങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം മൂലമാണ്. ഇത്തരത്തില്‍ വലിയ ഒരു ദുരന്തമാണ് ഒഴിവാക്കാനായത്. തീ പിടിച്ച ആംബുലന്‍സ് ശക്തമായ ശബ്ദത്തോടെ പൊട്ടിതെറിച്ചതിനാലാണ് വളരെ വേഗത്തില്‍ തീ പടര്‍ന്ന് പിടിച്ചത്. ആലപ്പുഴ സ്‌റ്റേഷന്‍ ഓഫീസര്‍ ജോണിച്ചന്റെ നേതൃത്വത്തിലാണ് തീയണച്ചത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+