ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിഎസ്‌സി പരീക്ഷയുടെ സമയം കഴിയും മുന്‍പ് ഉത്തരക്കടലാസുകള്‍ വാങ്ങിയതായി പരാതി: സംഭവം ആലപ്പുഴയില്‍!!

  • By Desk
Google Oneindia Malayalam News

ചേര്‍ത്തല: സമയം കഴിയുന്നതിന് മുമ്പ് പിഎസ്‌സി പരീക്ഷ എഴുതികൊണ്ടിരുന്ന ഉദ്യോഗാര്‍ഥികളുടെ പക്കല്‍ നിന്നു ഉത്തര കടലാസ് നിരീക്ഷക വാങ്ങിയെടുത്തതായി പരാതി. തണ്ണീര്‍മുക്കം കണ്ണങ്കര സെന്റ് മാത്യൂസ് എച്ച്.എസിലെ 5ാം നമ്പര്‍ മുറിയില്‍ പരീക്ഷയെഴുതിയ 19 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞത്. ക്ലാസില്‍ നീരിക്ഷകയായി എത്തിയ അധ്യാപിക സമയം അവസാനിക്കുന്നതിന് മുമ്പ് വാണിംഗ് ബെല്‍ അടിച്ചപ്പോള്‍ തന്നെ ക്ലാസിലെ 19 ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഉത്തരക്കടലാസ് പിടിച്ചു വാങ്ങി.

സമയം ഇനിയുമുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ വാദിച്ചെങ്കിലും അദ്ധ്യാപിക വഴങ്ങിയില്ല. തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ പുറത്തിറങ്ങിയപ്പോഴും സമീപത്തെ ക്ലാസുകളില്‍ പരീക്ഷ എഴുത്ത് തുടരുകയായിരുന്നു. ്പ്രതിഷേധവുമായി ഇവര്‍ വീണ്ടും അദ്ധ്യാപികയെ സമീപിച്ചപ്പോള്‍ പരീക്ഷ അവസാനിച്ചതായുള്ള ബെല്‍ അടിച്ചു.പ്രതിഷേധം വീണ്ടും തുടര്‍ന്നപ്പോള്‍ അദ്ധ്യാപിക തനിക്ക് പിശക് പറ്റിയെന്ന് ക്ഷമാപണം നടത്തി.പരീക്ഷയുടെ അവസാന സമയത്ത് എഴുതാനായി വെച്ചിരുന്ന പല ചോദ്യങ്ങളും ഇതുമൂലം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൂര്‍ത്തിയാക്കാനായില്ല.

19-psc-kerala-04

ഉച്ചയ്ക്ക് 1.30 മുതല്‍ 3.15വരെയായിരുന്നു പരീക്ഷയ്ക്ക് അനുവദിച്ച സമയം.തുടര്‍ന്ന് പി.എസ്.സി ഓഫീസിലെ ഉദ്യോഗസ്ഥനോട് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡ് എന്നിവയില്‍ അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകളിലായിരുന്നു പരീക്ഷ നടന്നത്.

English summary
Alappuzha Local News about psc examination held on sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X