ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുന്നമട നെഹ്‌റു ട്രോഫി വള്ളംകളി മാറ്റി വെച്ചു: കനത്ത മഴയും ഡാം തുറക്കുന്ന സാഹചര്യവും കണക്കിലെടുത്ത്

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 66ാമത് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. ഡാമുകള്‍ തുറന്ന പശ്ചാത്തലത്തില്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആലപ്പുഴ പുന്നമടക്കായലില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ജലോത്സവമാണ് മാറ്റിവച്ചിരിക്കുന്നത്. വള്ളംകളി മാറ്റി വെച്ചതായി ടൂറിസം വകുപ്പും നേരത്തെ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കുമെന്നും ടൂറിസം വകുപ്പ് അറിയിച്ചു.

images-5

കുട്ടനാട്ടിലെ പ്രളയം കണക്കിലെടുത്ത് വള്ളംകളി ഒഴിവാക്കണമെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലമാമാങ്കമായ പുന്നമടയിലെ വള്ളംകളി ഒഴിവാക്കിയാല്‍ കോടികളുടെ നഷ്ടമുണ്ടാകുമെന്നു ബന്ധപ്പെട്ട അധികൃതര്‍ അറയിച്ചിരുന്നു. അതിനാല്‍ വള്ളംകളി ഒഴിവാക്കാതെ മാറ്റിവയ്ക്കാന്‍ തീരുമാനമുണ്ടാകുമെന്നു നേരത്തെ തന്നെ വാര്‍ത്ത വന്നിരുന്നു. ഇടമലയാര്‍ ഡാം അത്യാവശ്യമായി തുറക്കുന്ന സാഹചര്യത്തിസലാണ് വള്ളകളി മാറ്റിവച്ചതായി മന്ത്രി സഭായോഗം അറിയിച്ചത്.
English summary
Alappuzha Local News about punnamada nehru trophy boat race extended.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X