ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണിച്ചുകുളങ്ങര ദുരിതാശ്വാസ ക്യാംപില്‍ 1500 പേര്‍ ഓണസദ്യയുണ്ണും: ക്യാമ്പിലുള്ളത് 750 പേര്‍!

  • By Desk
Google Oneindia Malayalam News

മാരാരിക്കുളം: കണിച്ചുകുളങ്ങരയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ തിരുവോണദിനത്തില്‍ 15000 പേര്‍ക്ക് സമൂഹഭക്ഷണം വിളമ്പും. മന്ത്രി ജി.സുധാകരന്‍ ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്യും. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനും കുടുംബാംഗങ്ങളും ഉള്‍പ്പടെയുള്ളവര്‍ ക്യാമ്പില്‍ ഓണസദ്യ ഉണ്ണാനെത്തും.

കുട്ടനാട്ടിലെ പ്രളയബാധിതരായ 7500 പേരാണ് കണിച്ചുകുളങ്ങരയിലെ ക്യാമ്പിലുള്ളത്. ജില്ലയിലെ ഏറ്റവും വലിയ ക്യാമ്പാണിത്. ഇവിടെ താമസിക്കുന്നവര്‍ക്കും നാട്ടുകാര്‍ക്കുമായി വെള്ളാപ്പള്ളി നടേശന്റെ സഹായത്തോടെയാണ് ഭക്ഷണവിതരണം.

dk0epm-uuaav2

കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ചിക്കരമുറികള്‍, പില്‍ഗ്രിം സെന്റര്‍, വിഎച്ച്എസ്എസ്, ബോയ്‌സ് സ്‌കൂള്‍, ഗേള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലും സമീപത്തെ സ്വകാര്യവ്യക്തികളുടെ എഴുന്നൂറിലധികം മുറികളിലുമാണ് ദുരിതബാധിതര്‍ താമസിക്കുന്നത്. കൂടാതെ മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ ഏഴ് ക്യാമ്പുകളുണ്ട്.

ഇവിടെയെല്ലാം കഴിയുന്നവരുടെ ക്ഷേമത്തിന് പ്രത്യേക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു. അലോപ്പതി, ആയുര്‍വേദം, ഹോമിയോ മെഡിക്കല്‍ ടീമുകള്‍ 24 മണിക്കൂറും സേവനത്തിനുണ്ട്. ദിവസേന അഞ്ചുനേരമാണ് ഭക്ഷണവിതരണം.

English summary
alappuzha local news about relief camps in kanichukulangara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X