കായലിലും കടലിലും ജലനിരപ്പ് ക്രമാതീതമായി കുറയുന്നു, ആലപ്പുഴയില്‍ 20 അടി വരെ കടല്‍ ഉള്‍വലിഞ്ഞു!
ആലപ്പുഴ: കായലില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിന് പിന്നാലെ കടലും ഉള്‍വലിയുന്നു. സംസ്ഥാനം നൂറ്റാണ്ടിലെ പ്രളയം നേരിട്ടപ്പോള്‍ പ്രക്ഷുബ്ധമായിരുന്ന കടല്‍ ഇപ്പോള്‍ 20 അടിയോളം ഉള്‍വലിഞ്ഞിട്ടുണ്ട്. ജില്ലയിലെ തീരപ്രദേശങ്ങളില്‍ 15 മുതല്‍ 20 അടി വരെ കടല്‍ ഉള്‍വലിഞ്ഞിട്ടുണ്ട്. പുഴകളിലും കിണറുകളിലും ജലനിരപ്പ് വളരെ താഴുന്ന സാഹചര്യത്തിലാണ് കടലിലും അപൂര്‍വ പ്രതിഭാസം. സാധാരണ വേലിയേറ്റ സമയങ്ങളിലാണ് കടല്‍ ഉള്‍വലിയാറുള്ളത്.
എന്നാല്‍ ആലപ്പുഴ ബീച്ചിലടക്കം കടല്‍ അസാധാരണയായി ഉള്‍വലിഞ്ഞത് ഇത്തരത്തിലല്ല. കടല്‍ ഇറങ്ങിയതിനാല്‍ കായയലിലെയും പുഴകളിലെയും ജലം കൂടുതലായി കടലിലെത്തുന്നുണ്ട്. നേരത്തേ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കടല്‍ക്ഷോഭവും ഉണ്ടായിരുന്നു. ഈ സമയത്ത് കടലിലേക്ക് കായല്‍വെള്ളത്തിന്റെ വരവ് കുറവായിരുന്നു. ജലനിരപ്പ് കുറയുന്നതിന് പിന്നാലെയുള്ള കടല്‍ ഉള്‍വലിവ് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

വാടക്കനാലില്‍ ജലനിരപ്പ് അസാധാരണമായി താഴുന്നത് തുടരുന്നതിനാല്‍ ആലപ്പുഴ ബോട്ടുജെട്ടിയിലേക്ക് ജലഗതാഗതവകുപ്പിന്റെ ബോട്ടുകള്‍ക്ക് എത്താനാകുന്നില്ല. ശനിയാഴ്ച മുതല്‍ ബോട്ട് സര്‍വീസ് താല്‍ക്കാലികമായി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്തുള്ള മാതാജെട്ടിയിലേക്ക് മാറ്റിയിരുന്നു. രാത്രി സര്‍വീസുകള്‍ക്കുശേഷം യാത്രക്കാരില്ലാതെയാണ് നിലവിലുള്ള ബോട്ടുജെട്ടിയിലേക്ക് ഏതാനും ബോട്ടുകള്‍ മാറ്റാനായത്. ജെട്ടിയില്‍ ചെളി നിറഞ്ഞുകിടക്കുകയാണ്. ഇത് മാറ്റാതെയും ജലനിരപ്പ് ഉയരാതെയും ഇവിടെനിന്ന് സര്‍വീസ് ആരംഭിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ജലനിരപ്പ് താഴ്ന്ന പ്രദേശങ്ങളില്‍ സര്‍വീസ് നടത്തുമ്പോള്‍ ബോട്ടുകള്‍ക്ക് കേടുപാടുകള്‍ പറ്റാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. പ്രളയത്തെത്തുടര്‍ന്നുള്ള കുത്തൊഴുക്കിലാണ് കനാലിലേക്ക് ചെളി അടിഞ്ഞുകൂടിയത്. ജലനിരപ്പ് താഴ്ന്നതിനാല്‍ ജലഗതാഗതത്തെ ഇത് ബാധിക്കുകയുംചെയ്തു. വേനല്‍ക്കാലത്ത് ജലനിരപ്പ് താഴുന്നതും ബോട്ട് സര്‍വീസുകള്‍ ഇതിനനുസരിച്ച് ക്രമീകരിക്കുന്നതും സാധാരണമാണെങ്കിലും ഈ സമയത്ത് ഇങ്ങനെ സംഭവിച്ചത് കാലാവസ്ഥാവ്യതിയാനമെന്ന വിലയിരുത്തലിലാണ് ശാസ്ത്രസമൂഹം.












Click it and Unblock the Notifications