Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ ആമകള്‍ ചത്തുപൊങ്ങുന്നു: ജല മലിനീകരണമെന്നു സംശയം, കഴിഞ്ഞ വര്‍ഷവും സമാന സംഭവം!!

ആലപ്പുഴ: തോട്ടില്‍ ആമകള്‍ വീണ്ടും കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. തുമ്പോളി പള്ളിയ്ക്കു വടയ്ക്കു ആര്യാട് പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ തീയശേരി പൊഴിയിലാണ് ആമകള്‍ വീണ്ടും ചത്തുപൊങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആമകള്‍ ചാകുന്നതിനു കാരണം മലിനീകരണമാണെന്നാണ് സംശയിക്കുന്നത്. ചെട്ടികാട് പൊഴിയിലേക്ക് എത്തിച്ചേരുന്ന തീയശേരി പൊഴിയിലേക്ക് പലരും രാസമാലിന്യങ്ങളടക്കമുള്ള തള്ളുന്നതായി പരിസരവാസികള്‍ പറയുന്നു. കയര്‍ കമ്പനികളില്‍ നിന്നുള്ള ഡൈ കലങ്ങിയ ചുവന്ന നിറത്തിലുള്ള വെള്ളമാണ് തോട്ടിലൂടെ ഒഴുകുന്നത്. ആമകള്‍ കൂട്ടത്തോടെ തോടിന്റെ കരകളിലും

തോട്ടില്‍ വീണു കിടക്കുന്ന തടികളിലും അഭയം പ്രാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാരാരിക്കുളം കഞ്ഞിക്കുഴി ചെട്ടികാട് തുടങ്ങി പലപ്രദേശങ്ങളിലും ജലാശയങ്ങളില്‍ സമാന രീതിയില്‍ ആമകള്‍ ചത്തുപൊങ്ങിയിരുന്നു.

tortorisedeath-

അന്ന് മൃഗ സംരക്ഷണ വകുപ്പ് തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയനോഗ്സ്റ്റിക് ലബോറട്ടറിയില്‍ ചത്ത ആമകളുടെ സാംപികളുകള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വൈറസ് ബാധയെന്ന നിഗമനത്തിലേക്കെത്തിയിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ജലമലിനീകരണമാണോ ആമകള്‍ ചാകുന്നതിനു കാരണമെന്ന സംശയവുമുണ്ട്. ആമകള്‍ ചത്ത നിലയില്‍ കാണപ്പെട്ട പ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധനയ്ക്കു അയയ്ച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഫലം ഇതുവരെ വന്നിട്ടില്ല. വെള്ളംപൊക്കത്തിനു ശേഷം വെള്ളമിറങ്ങുമ്പോഴാണ് മുന്‍പും ആമകള്‍ ചത്തുപൊങ്ങിയത്

ശ്രദ്ധയില്‍പ്പെട്ടത്. മുന്‍പ് ആമകള്‍ ചത്തുപൊങ്ങിയപ്പോള്‍ തിരുവല്ലയില്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ വൈറസ് ബാധ തന്നെയാണ് മരണകാരണമെന്നായിരുന്നു നിഗമനമെന്നു ജില്ലാ ചീഫ് വെറ്റിനറി ഓഫീസര്‍ ആന്‍സമ്മ.കെ.ജോസഫ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+