ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തിനു ശേഷം പ്രതീക്ഷ നല്‍കി ടൂറിസ്റ്റുകളെത്തി: ആദ്യമെത്തിയത് 60 അംഗ ഓസ്‌ട്രേലിയന്‍ സംഘം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: പ്രളയത്തിനു ശേഷം ടൂറിസം മേഖലയ്ക്കു പ്രതീക്ഷ നല്‍കി വിദേശത്ത് നിന്നുള്ള ആദ്യ വിനോദ സഞ്ചാര സംഘമെത്തി. ഓസ്‌ട്രേലിയലില്‍ നിന്നുള്ള 60 അംഗ സംഘമാണ് ചൊവ്വാഴ്ച ആലപ്പുഴയിലെത്തിയത്. കായല്‍ ടൂറിസം ആസ്വദിക്കാനെത്തുന്ന ഈ സീസണിലെ ഏറ്റവും വലിയ വിനോദ സഞ്ചാര സംഘമാണിത്. സെപ്റ്റംബറില്‍ കേരള സന്ദര്‍ശനം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സംഘം പ്ലാന്‍ ചെയ്തതാണ്.


രാവിലെ 10.30നു കോമളപുരം റയിന്‍ബോ ജെട്ടിയിലെത്തിയ സംഘം അഞ്ച് ഹൗസ് ബോട്ടുകളിലായാണ് യാത്രതിരിച്ചത്. 30കാരി മുതല്‍ 84കാരന്‍ വരെ ഉള്‍പ്പെടുന്ന സംഘം വേമ്പനാട്, പുന്നമട, പള്ളാത്തുരുത്തി തുടങ്ങിയ കായല്‍ മേഖലകള്‍ സന്ദര്‍ശിച്ചു. സഞ്ചാരികള്‍ ആവശ്യപ്പെട്ട പ്രകാരം പ്രത്യേക രീതിയിലുള്ള നാടന്‍ ഉച്ചഭക്ഷണമാണ് ഹൗസ്ബോട്ടുകളില്‍ തയ്യാറാക്കി നല്‍കിയത്. വൈകിട്ട് 5.30 വരെ ഹൗസ്ബോട്ടില്‍ ചിലവിട്ട ശേഷം സംഘം മുഹമ്മയിലെ കയര്‍ഫാക്ടറികളും സംഘം സന്ദര്‍ശിച്ചു. രാത്രിയോടെ എറണാകുളം താജ് ഹോട്ടലിലേക്ക് മടങ്ങി.

houseboat-153658


ഓസ്‌ട്രേലിയലിലെ സിഡ്‌നിയില്‍ നിന്നുള്ള സംഘമാണ് പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയത്. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി സന്ദര്‍ശനത്തിനു ശേഷമാണ് ഇന്നലെ ആലപ്പുഴയിലെത്തിയത്. സഞ്ചാരികള്‍ ഇന്ന് ഗോവയിലേക്ക് തിരിക്കും. സംഘത്തിലെ 10 പേര്‍ വിമാന ജീവനക്കാരും ഗൈഡുകളുമാണ്. ഡിവൈന്‍ വൊയേജസ് പ്രൈവവറ്റ് ലിമിറ്റഡും ഓസ്‌ട്രേലിയിലെ ക്യാപ്റ്റന്‍ ഗ്രൂപ്പ് എന്നിവയാണ് യാത്രയുടെ സംഘാടകര്‍. വാരണാസിയും കല്‍ക്കട്ടയടക്കം രാജ്യത്തെ മറ്റ് പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം 30 ന് സംഘം മടങ്ങും. റയിന്‍ബോ ഗ്രൂപ്പിന്റെ ഡയറക്ടര്‍മാമാരായ ജോസ് മാത്യു, സിജോ അ്‌ലക്‌സ്, ജോജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് സഞ്ചാരികളെ ആലപ്പുഴയില്‍ സ്വീകരിച്ചത്.

English summary
alappuzha local news about tourists reaches after flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X