ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെണ്‍കുട്ടിക്ക് ചികിത്സാ സഹായം: ഒന്നര മണിക്കൂറില്‍ പിരിച്ചത് 12 ലക്ഷം, സംഭവം ആലപ്പുഴയില്‍!

  • By Desk
Google Oneindia Malayalam News

മാരാരിക്കുളം: ആതിരയുടെ ജീവന്‍ രക്ഷിക്കാന്‍ നാട് കൈകോര്‍ത്തു, ഒന്നര മണിക്കൂര്‍ കൊണ്ട് സമാഹരിച്ചത് 12 ലക്ഷം രൂപ. ഇരുവൃക്കകളും തകരാറിലായ മണ്ണഞ്ചേരി ഞ്ചായത്ത് 13ാം വാര്‍ഡ് മറ്റത്തില്‍ വെളി ലക്ഷംവീട് കോളനിയില്‍ സന്തോഷ്- സതി ദമ്പതികളുടെ മകള്‍ ആതിര(24) ചികിത്സയ്ക്കായാണ് ആതിരാ ചികിത്സാ സമിതി സഹായ വിധി സമാഹരിച്ചത്. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി, വിവിധ രാഷ്ട്രീയ-സാമുദായിക- സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ നാല് വാര്‍ഡുകളിലെ അയല്‍സഭ വഴിയാണ് തുക ശേഖരിച്ചത്. രാവിലെ പത്തിനാരംഭിച്ചസമാഹരണം 11.30 ഓടെ സമാപിച്ചു.

വാര്‍ഡുകളിലെ മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചാണ് തുക സമാഹരിച്ചത്. വൈകിട്ട് നടന്ന പൊതുസമ്മേളനത്തില്‍സ്വരൂപിച്ച തുക മന്ത്രി ടി.എം.തോമസ് ഐസക്ക് ഏറ്റുവാങ്ങി. തുക സമാഹരണത്തിനു മുന്‍പ് ചികിത്സാ സഹായ അഭ്യര്‍ത്ഥനയുമായി മന്ത്രിപി.തിലോത്തമനും ഒരാഴ്ചയ്ക്കു മുന്‍പ് വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. യോഗത്തില്‍ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു.

reliefactivities

നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, ചികിത്സാ സഹായ സമിതി ജനറല്‍ കണ്‍വീനര്‍ കെ.വി.സുധാകരന്‍, ടി.പി.രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചുആതിര ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജീവന്‍ രക്ഷിക്കുന്നതിനു അടിയന്തിര വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ്‌ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ആവശ്യമായ പണം കണ്ടെത്താന്‍ മാറാരോഗികളും കൂലിപ്പണിക്കാരുമായമാതാപിതാക്കള്‍ വിഷമിക്കുന്ന ഘട്ടത്തിലാണ് നാട്ടുകാര്‍ സഹായത്തിനെത്തിയത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും തുടര്‍ ചികിത്സയ്ക്കുമായി 35 ലക്ഷം രൂപചെലവുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

English summary
Alappuzha Local News about treatment issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X