ചെങ്ങന്നൂരില്‍ പിക്കപ്പ് വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; 4 മരണം, നിരവധി പേർക്ക് പരിക്ക്!
ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ പുതുവല്‍ പുരയിടത്തില്‍ സജീവ്, ബാബു, ഇവരുടെ ബന്ധു ആസാദ്, ബാബു പള്ളിപ്പുരയിടം എന്നിവരാണ് മരിച്ചത്. ബസ് യാത്രക്കാരായ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ രാവിലെ 6.15 ഓടെയായിരുന്നു അപകടം.

ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും, കരുനാഗപ്പള്ളിയില്‍ നിന്ന് ആലപ്പുഴക്ക് വരുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച നാല് പേരും ആലപ്പുഴ സീവ്യൂ വാര്‍ഡ് സ്വദേശികളാണ്. ലോക്കര്‍ ജോലിക്കാരായ ഇവര്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വാനിലിണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി.

വാനിന്‌റെ ഡോര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. വാനിന് പിന്നിലുണ്ടായിരുന്ന ഒരാളെ അരമണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്. വാനിന്‌റെ ലോഡിങ് ഏരിയയില്‍ കിടന്നിരുന്ന ബാബുവിനെ അവസാനമാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഗുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാരും, ഫയര്‍ഫോഴ്‌സും, പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ചെങ്ങന്നൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.












Click it and Unblock the Notifications