കുട്ടനാടിൽ ജലജന്യരോഗങ്ങൾ പടരാതിരിക്കാൻ മുൻ കരുതൽ; ആയുർരക്ഷയുമായി ആയുർവേദ ഡോക്ടർമാരുടെ സംഘം
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ ജലജന്യരോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ ആയുർവേദ വകുപ്പും രംഗത്ത്. ദേശീയ ആയുഷ്മിഷനും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തിൽ 45 ആയുർവേദ ഡോക്ടർമാരുടെ സംഘമാണ് കുട്ടനാട്ടിൽ ചികിത്സിക്കാനെത്തിയിരിക്കുന്നത്.
വ്യാഴാഴ്ച മന്ത്രി ജി. സുധാകരൻ സംഘത്തെ കുട്ടാനാട്ടിലേക്ക് യാത്രയാക്കി. ഉയർന്ന മേഖലകൾക്കുപുറമേ ക്യാമ്പുകളും ദുരിത ബാധിത പ്രദേശങ്ങളും സന്ദർശിച്ച് വൈദ്യസഹായവും ഡോക്ടർമാർ നൽകുന്നുണ്ട്. ഡോ.ജയേഷ്കുമാർ പി.ഡി യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ.റോയ് ഉണ്ണിത്താൻ, ഡോ.സജിത്ത് ഉമ്മൻ, ഡോ. കെ.എസ് വിഷ്ണുനമ്പൂതിരി, ഡോ.ജീവൻകുമാർ എന്നിവരാണുളളത്.

കൈനകരി, നെടുമുടി , പുളിങ്കുന്ന് എന്നിവടങ്ങളിലെ ക്യാമ്പ് സന്ദർശിച്ച് വളംകടി, കുടിവെള്ള ശുചിത്വം, വായു ശുചീകരണം എന്നിവയ്ക്കുള്ള ഔഷധ കൂട്ടുകളാണ് സംഘം വിതരണം ചെയ്തത്. അപരാജിത ധൂമ ചൂർണം വായുവിലെ അണുക്കളെ നശിപ്പിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ശരീരം ശുദ്ധീകരിക്കാൻ ത്രിഫല ചൂർണം, പനി പ്രതിരോധത്തിന് അമൃതാരിഷ്ടം, രാസ്നാദി പൊടി, വില്വാദി ഗുളിക, സുദർശനം ഗുളിക എന്നിവയും വിതരണം ചെയ്തു. പൊടി ധൂപനം അണുബാധ സാന്ദ്രത കുറയ്ക്കുമെന്ന് ഡോ.ജയേഷ്കുമാർ പറഞ്ഞു. വളംകടിക്ക് രസോത്തമാദി ലേപമാണ് പുരട്ടാൻ നൽകുന്നത്. വരുംദിവസങ്ങളിലും സംഘം കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കും.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications