ബൈക്ക് യാത്രികന്‍ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു, ഇടിച്ച ഓട്ടോ നിര്‍ത്താതെ പോയി.. സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: ബൈക്ക് യാത്രികനായ യുവാവ് ഓട്ടോറിക്ഷാ ഇടിച്ചു മരിച്ചു. ദേശീയപാതയില്‍ പാതിരപ്പള്ളി ജംക്ഷനു വടക്കുവശം ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. ആര്യാട് പ!ഞ്ചായത്ത് വട്ടത്തില്‍ വീട്ടില്‍ റോയിയുടെ മകന്‍ വി.ആര്‍.മനുവാണ്(30) മരിച്ചത്.
കഞ്ഞിക്കുഴിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിയ്ക്ക് പോകവേ ഇടറോഡില്‍ നിന്നും അമിത വേഗത്തില്‍ വന്ന ഓട്ടോറിക്ഷാ ബൈക്കില്‍ ഇടിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ മനുവിനെ ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വഴി മധ്യേ ലിഫ്റ്റ് വാങ്ങിയ ഒരാളും ബൈക്കില്‍ മനുവിനൊപ്പം ഉണ്ടായിരുന്നു. ഇയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബൈക്കില്‍ ഇടിച്ച ഓട്ടോറിക്ഷാ നിര്‍ത്താതെ പോവുകയായിരുന്നു. ഓട്ടോറിക്ഷയെയും
െ്രെഡവറെയും ഇതുവരെ കണ്ടെത്താന്‍ ട്രാഫിക്ക് പൊലീസിനു സാധിച്ചിട്ടില്ല.
ഇതിനായി സമീപത്തെ സിസിടിവി ക്യാമകളടക്കം പരിശോധിച്ച് വരികയാണെന്നു സിറ്റി
ട്രാഫിക്ക് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ മനുവിന്റെ ശരീരത്തിലെ
മൂന്നു വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലും ഹൃദയത്തിലും കുത്തികയറിതാണ്
മരണകാരണമെന്നു ഡോക്ടര്‍ പറഞ്ഞു. മതദേഹം ഇന്ന് രാവിലെ പത്തിനു തുമ്പോളി
സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. മാതാവ് അമല, ഭാര്യ മേരി
ആന്‍സി, മകന്‍ ആല്‍ബിന്‍, സഹോദരി റീത്ത.












Click it and Unblock the Notifications