ആലപ്പുഴയില്‍ ഒമ്പതാം ക്ലാസുകാരന് പീഡനം: അതിക്രമം ബാര്‍ബര്‍ഷോപ്പില്‍ വെച്ച്, പ്രതി അറസ്റ്റില്‍!
ആലപ്പുഴ: ഒമ്പതാം ക്ലാസ് വിദാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ബാര്‍ബര്‍ഷോപ്പ് ഉടമ അറസ്റ്റില്‍. ബാര്‍ബര്‍ഷാപ്പിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പന്തളം സ്വദേശിയായ ചിറക്കല്‍ വീട്ടില്‍ മുരളീധരന്‍ നായരാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്. ശനിയാഴ്ച വൈകിട്ട് മൂന്നാംകുറ്റി ജംങ്ഷനിലെ ബാര്‍ബര്‍ ഷാപ്പില്‍ വെച്ചാണ് സംഭവം.

മുടിവെട്ടി വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയാണ് ബാര്‍ബര്‍ ഷോപ്പ് ഉടമ പീഡിപ്പിച്ച വിവരം രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്. മസാജ് മെഷീന്‍ ഉപയോഗിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വള്ളികുന്നം പോലീസാമ് മുരളീധരന്‍ നായരെ അറസ്റ്റ് ചെയ്തത്. ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡില്‍ വിട്ടയച്ചിട്ടുണ്ട്. 14കാരന്റെ രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ബാര്‍ബര്‍ ഷാപ്പില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications