ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രണയം നടിച്ചു വിവാഹം കഴിച്ചു വഞ്ചിച്ചെന്ന പരാതി, സൈനികനെതിരെ കേസെടുത്തു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: യുവതിയെ പ്രണയം നടിച്ചു വിവാഹം കഴിച്ച ശേഷം വഞ്ചിച്ചെന്ന പരാതിയെ തുടര്‍ന്നു സൈനികനായ യുവാവിനെതിരെ വള്ളിക്കുന്നം പൊലീസ് കേസെടുത്തു. വള്ളികുന്നം പുത്തന്‍ചന്ത സ്വദേശി അനീഷ്‌കുമാറിന് (27) എതിരെയാണു കേസെടുത്തത്.

വിവാഹത്തിനു ശേഷം രണ്ടാഴ്ച ഒന്നിച്ചു കഴിഞ്ഞ ശേഷം യുവാവ് സൈന്യത്തില്‍ ജോലിക്കായി പോയെന്നും പിന്നീടു കണ്ടിട്ടില്ലെന്നും യുവതി പരാതിപ്പെട്ടു. വിവരങ്ങളൊന്നുമില്ലാത്തതിനാല്‍ ഭര്‍ത്താവിനെ സൈനിക ക്യാംപില്‍ എത്തി കാണാന്‍ ശ്രമിച്ചിട്ടും യുവതിയെ കാണാന്‍ ഇയാള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു നാട്ടിലെത്തി പരാതി നല്‍കുകയായിരുന്നു.

Alapuzha

ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും മോശം അനുഭവമാണ് ഉണ്ടായതെന്നും പരാതിയിലുണ്ട്. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി വള്ളികുന്നം എസ്‌ഐ അറിയിച്ചു
English summary
Alappuzha Local News: Case against army man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X