കുട്ടനാട് സന്ദര്‍ശിക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള രണ്ടാമത്തെ സംഘം ചൊവ്വാഴ്ച എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്രത്തില്‍ നിന്നുള്ള രണ്ടാമത്തെ സംഘം അടുത്ത ചൊവ്വാഴ്ച കേരളത്തിലെത്തും. കുട്ടനാട് അടക്കമുള്ള മേഖലകളില്‍ വീണ്ടും മഴ പെയ്ത് കടുത്ത നാശനഷ്ടം ഉണ്ടായ പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധര്‍മ റെഡ്ഡിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമായിരിക്കും മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് സംസ്ഥാനത്ത് എത്തുക.
ചൊവ്വാഴ്ച കൊച്ചിയിലെത്തുന്ന സംഘം ബുധനാഴ്ച ആലപ്പുഴ സന്ദര്‍ശിക്കും. ഒമ്ബതിന് മുഖ്യമന്ത്രി പിണറായി വിജയനുമായും റവന്യു മന്ത്രി ഇ.ചന്ദ്രശേരനുമായും മറ്റു ഉന്നത ഉദ്യോഗസ്ഥരുമായും തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. മഴക്കെടുതിയില്‍ ഇതുവരെ ഉണ്ടായ നാശനഷ്ടം സംബന്ധിച്ച കണക്ക് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കേന്ദ്രസംഘത്തെ അറിയിക്കും.

കേന്ദ്രത്തില്‍ നിന്ന് പ്രത്യേക പാക്കേജും ആവശ്യപ്പെടും. ഇതിന് മുന്നോടിയായി നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്ക് എടുക്കാന്‍ ചീഫ് സെക്രട്ടറിയോടും വകുപ്പ് സെക്രട്ടറിമാരോടും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ സന്ദര്‍ശം നടത്തുന്ന സംഘം വൈകിട്ടോടെ ഡല്‍ഹിക്ക് മടങ്ങും. ഇതിന് ശേഷം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സഹായം പ്രഖ്യാപിക്കുക.












Click it and Unblock the Notifications