വെള്ളപ്പൊക്ക കെടുതിയില്‍ പിഞ്ച് കുട്ടിക്ക് ദാരുണാന്ത്യം; വീട്ടുമുറ്റത്തെ വെള്ളകെട്ടിൽ വീണുമരിച്ചു
എടത്വാ: വെള്ളപ്പൊക്ക കെടുതിയില്‍ പിഞ്ച് കുട്ടി മുറ്റത്തെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. എടത്വാ പഞ്ചായത്ത് 13ാം വാര്‍ഡില്‍ പച്ച പന്ത്രണ്ടില്‍ ജെയ്‌മോന്‍ ജോസഫിന്റെ മകള്‍ എയ്ഞ്ചല്‍ (രണ്ടര) ആണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണയോടെ ആയിരുന്നു സംഭവം.
മകള്‍ക്ക് മിഠായി നല്‍കിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് വീട്ട് മുറ്റത്തെ മുട്ടോളം വെള്ളത്തില്‍ കുട്ടി വീണത്. കുട്ടിയെ അന്വേഷിച്ചെങ്കിലും കാണാത്തതിനെ തുടര്‍ന്നുള്ള തെരച്ചിലില്‍ വീട്ടില്‍ നിന്ന് 15 മീറ്ററോളം മാറിയാണ് മൃതദേഹം കണ്ടു കിട്ടിയത്.

വീടിന് മുന്‍വശത്തെ ഇടത്തോട് കരകവിഞ്ഞ് പാടത്തേയ്ക്കുള്ള ഒഴുക്കിലാണ് മൃതദേഹം ഒഴുകി പോയത്. സംസ്‌കാരം ഇന്ന് ( 20) ഉച്ചയ്ക്ക് രണ്ടിന് പച്ച ചെക്കിടിക്കാട് ലൂര്‍ദ്ദ് മാത പള്ളിയില്‍. മാതാവ്: ബീന. സഹോദരി: ആന്‍.












Click it and Unblock the Notifications