ഓണത്തിനു മുന്‍പായി സ്‌പെഷ്യല്‍ സ്‌ക്വോഡ് പരിശോധന, കഞ്ചാവുമായി വിജിലന്‍സ് വലയില്‍ കുടങ്ങിയത് അഞ്ച് യുവാക്കള്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത ആളടക്കം പാക്കറ്റിലാക്കിയ കഞ്ചാവുമായി അഞ്ച് യുവാക്കള്‍ പിടിയില്‍. അമ്പലപ്പുഴ റയില്‍വേ സ്‌റ്റേഷനു പരിസരത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നു 250 ഗ്രാം കഞ്ചാവു പിടിച്ചെടുത്തു. അമ്പലപ്പുഴ പുതുവല്‍ കോളനി സ്വദേശികളായ സൂരജ്(19), ബിബിന്‍ ലാല്‍(20), ഉണ്ണികുട്ടന്‍(21)എന്നിവരെയാണ് പിടികൂടിയത്.
തമിഴ്‌നാട്ടിലെ നാമക്കല്‍ എന്ന സ്ഥലത്തുനിന്നും കഞ്ചാവ് മൊത്തമായി വാങ്ങി പാക്കറ്റിലാക്കി ചില്ലറയായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പമന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്നു വിജിലന്‍സ് പറഞ്ഞു. അമ്പലപ്പുഴ-കാക്കാഴം പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പന തകൃതിയായി നടക്കുന്നുണ്ടെന്ന വിജിലന്‍സിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു അമ്പലപ്പുഴ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയില്‍ വിദഗ്ദ്ധമായാണ് വിജിലന്‍സ് സംഘം പ്രതികളെ കുടക്കിയത്.

ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കാര്‍ത്തികേയന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.സാബു, എ.അബ്ദുള്‍ ഷുക്കൂര്‍, സിഇഓ മാരായ ഫാറുക്ക് അഹമ്മദ്, വി.പി.ജോസ്, സന്തോഷ്‌കുമാര്‍ വി.എച്ച്. മുസ്തഫാ െ്രെഡവര്‍ ഷെറീഫ് എന്നീവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് ശക്തമായ റെയ്ഡും പരിശോധനകളുമാണ് എക്‌സൈസ് സംഘടിപിക്കുന്നതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഈ മാസം ഒന്നിനു ജില്ലയില്‍ ആരംഭിച്ച പ്രത്യേക പരിശോധന ഓണം കഴിയും വരെ തുടരും.












Click it and Unblock the Notifications