ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയത് ദൗര്‍ഭാഗ്യകരമെന്നു എംഎ ബേബി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കെആര്‍ ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയ സംഭവത്തെക്കുറിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ ദൗര്‍ഭാഗ്യകരമെന്നാണ് തോന്നുന്നതെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഗൗരിയമ്മ ഇപ്പോഴും ഞങ്ങളുമായി ഉറ്റ ബന്ധം പുലര്‍ത്തുകയാണ്. ഗൗരിയമ്മ തിരിച്ചെത്തണമെന്നാണ് സിപിഎമ്മും ഇടതു മുന്നണിയും ആഗ്രഹിക്കുന്നതെന്നും ബേബി പറഞ്ഞു.

1996 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പലരും ഗൗരിയമ്മയ്ക്കാണ് വോട്ട് ചെയ്‌തെന്ന് എല്ലാവര്‍ക്കുമറിയാവുന്ന സത്യമാണെന്നു സിപിഎം സംസ്ഥാന കമമിറ്റി അംഗം സിബി ചന്ദ്രബാബു പറഞ്ഞു. സിപിമ്മിലെക്കു ഗൗരിയമ്മ എത്തണമെന്നും ചന്ദ്രബാബു പറഞ്ഞു. നൂറാം വയസിലേക്കു കടയ്ക്കുന്ന ഗൗരിയമ്മയുടെ പിറന്നാള്‍ ആഘോഷത്തിനായി ആലപ്പുഴയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സിപിഎം നേതാക്കളെത്തിയത്.

KR Gouriamma

സ്ഥാനമാനങ്ങള്‍ സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിച്ചാല്‍ ജെഎസ്എസ് പാര്‍ട്ടികള്‍ തമ്മിലുള്ള ലയനം സാധ്യ്മാകുമെന്നു രാജന്‍ബാബുവും പറഞ്ഞു. രണ്ട് പാര്‍ട്ടികള്‍ ലയിക്കുമ്പോഴുണ്ടാകുന്ന ആശങ്കകളല്ലാതെ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറാം വയസിലേക്കു കടയ്ക്കുന്നതിന്‌റെ ആശംസകള്‍ പങ്കുവച്ചു സമ്മാനങ്ങളുമായി വന്നവര്‍ക്കെല്ലാം സ്വന്തം കൈകൊണ്ട് പിറന്നാള്‍ കേക്ക് നല്‍കിയേ ഗൗരിയമ്മ മടക്കിയുള്ളു.

ചിലരോടു ക്ഷോഭിച്ചു ചിലരോടു ഗൗരവത്തില്‍ സംസാരിച്ചും തന്‌റെ പതിവു സ്റ്റൈല്‍ വിടാതെ തന്നെയായിരുന്നു ഗൗരിയമ്മ. മന്ത്രിമാരായ തോമസ് ഐസക്ക്, പി.തിലോത്തമന്‍, ജി.സുധാകരനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എ.വി.ജയരാജനും കെപിസിസി മുന്‍ പ്രസിഡന്‌റ് വി.എം.സുധീരനും ആശംസകളുമായി രാവിലെ വീട്ടിലെത്തി.

English summary
Alappuzha Local News: MA Baby about KR Gouriamma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X