കുട്ടനാട്ടിലേക്കു ഡാമില്‍ നിന്നുള്ള വെള്ളം ഇരച്ചെത്തുന്നു. വീണ്ടും വെള്ളത്തിലായി കുട്ടനാട്
ആലപ്പുഴ: പമ്പാനദിയിലൂടെ വെള്ളം ഇരച്ചെത്തിയതോടെ അപ്പര്‍ കുട്ടനാട് വീണ്ടും വെള്ളത്തിനിടിയിലായി. ഡാമികള്‍ പലതും തുറന്നതാണ് പമ്പാനദിയിലൂടെ വെള്ളം ഇരച്ചെത്താന്‍ കാരണം. പല മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷതയിലേത്തിയതോടെ കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. പമ്പാനദിയിലൂടെയുള്ള കലങ്ങി മറിഞ്ഞ വെള്ളത്തിന്റെ കുത്തൊഴുക്കു പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്. അപ്പര്‍ കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ അടക്കം വെള്ളം കയറിത്തുടങ്ങി. പമ്പാ നദിയിലൂടെയുള്ള വെള്ളം വരവില്‍ കുറവുവരാത്തതിനാല്‍ വെള്ളപ്പൊക്കം കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കുമോയെന്ന ആശങ്കയുമുണ്ട്.
ചെന്നിത്തല, തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 ക്യാംപ് സെന്ററുകള്‍ തുറന്നു. മാന്നാറില്‍ 13 ക്യാംപുകള്‍ തുറന്നിട്ടുണ്ട്. കൂടുതല്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികളും റവന്യു അധികൃതര്‍ ആരംഭിച്ചു. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലേക്കും വെള്ളം കയറുന്നുണ്ട്. ഇന്നലെ രാവിലെ ജലനിരപ്പില്‍ കുറവുണ്ടായിരുന്നെങ്കിലും വൈകിട്ടോടെ വെള്ളം ഉയര്‍ന്നു തുടങ്ങി. മുട്ടാര്‍, പുളിങ്കുന്ന്, കൈനകരി, രാമങ്കരി, ചമ്പക്കുളം പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ അടക്കം വെള്ളം കയറി. റോഡുകളും വെള്ളത്തിലായതോടെ വാഹന ഗതാഗതത്തിനും തടസ്സം നേരിട്ടു.

എസി കനാല്‍ കവിഞ്ഞു വെള്ളമെത്തിയതോടെ എസി റോഡിലുള്ള കടകളിലും വെള്ളം കയറി. വെള്ളക്കെട്ടിലായിരുന്ന വീടുകള്‍ കഴുകി വീണ്ടും താമസമാക്കിയപ്പോള്‍ വീണ്ടും വെള്ളം കയറിയതു ദുരിതമായി. പാടശേഖരങ്ങളില്‍ പലതും മോട്ടോര്‍ ഉപയോഗിച്ചു വെള്ളം വറ്റിച്ചു തുടങ്ങിയതിനാല്‍ പുറം ബണ്ടില്‍ താമസിക്കുന്നവര്‍ക്കു തല്‍ക്കാലം ഭീഷണിയില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028












Click it and Unblock the Notifications