ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചുവര്‍ഷത്തിനകം 500 പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്നു മന്ത്രി ജി സുധാകരന്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തൊട്ടാകെയായി പൊതുമരാമത്ത് വകുപ്പ് ചെറുതും വലുതുമായ അഞ്ഞൂറോളം പാലങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 7500 കോടി രൂപ ഈ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കും. മാവേലിക്കര നിയോജക മണ്ഡലത്തിലെ മൂന്ന് പ്രധാന റോഡ് പദ്ധതികളുടെ ഉദ്ഘാടനം വിവിധ ഭാഗങ്ങളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മാവേലിക്കര കണ്ടിയൂര്‍ ബൈപ്പാസ് നിര്‍മ്മാണ ഉദ്ഘാടനം, തഴക്കര മാക്രിമട റോഡിന്റെ ഉദ്ഘാടനം , കൊല്ലകടവ് ഫെറി റോഡിന്റെ ഉദ്ഘാടനം എന്നിവയാണ് നിര്‍വഹിച്ചത് . മാവേലിക്കര നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 169 കോടി രൂപയുടെ റോഡും പാലവും അനുവദിച്ചതായി മന്ത്രി പറഞ്ഞു. കെട്ടിടനിര്‍മാണം ഉള്‍പ്പടെ പരിഗണിക്കുമ്പോള്‍ പൊതുമരാമത്ത് 200 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മാവേലിക്കരയില്‍ നടത്തിയത്. മുടങ്ങിക്കിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക മുന്‍ഗണന നല്‍കിവരുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൊതുമരാമത്ത് റോഡുകള്‍ പണിയുന്നതെന്ന് മന്ത്രി പറഞ്ഞു.

G Sudhakaran

കണ്ടിയൂര്‍ ബൈപ്പാസിനായി നാലുവര്‍ഷം മുമ്പ് സ്ഥലം ഏറ്റെടുത്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനം അനിശ്ചിതമായി നീണ്ടു. പാടം നിവര്‍ത്താനുള്ള മണ്ണിന്റെ നിരക്ക് പരിഷ്‌കരിക്കുക എന്ന ഭരണപരമായ തീരുമാനം പൊതുമരാമത്ത് വകുപ്പ് എടുത്തതോടെയാണ് വീണ്ടും റോഡ് നിര്‍മ്മാണത്തിനുള്ള സാധ്യത തെളിഞ്ഞത്. പൊതുമരാമത്ത് വകുപ്പ് 3.75 കോടി രൂപ ചെലവഴിച്ചാണ് 1.2 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നത്. ഇപ്പോഴത്തെ ടെന്‍ഡര്‍ പ്രകാരം കിലോമീറ്ററിന് മൂന്നുകോടി രൂപ ചെലവിലാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിര്‍മിക്കുന്നതെന്ന് െ്രെപവറ്റ് ബസ്‌ററാന്‍ഡിന് സമീപം സംഘടിപ്പിച്ച ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി പറഞ്ഞു.


English summary
Alappuzha Local News about Minister G Sudhakaran's comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X