ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടനാട്ടിലും ചെങ്ങന്നൂരിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം. 100 ബോട്ടുകളെത്തി,

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കനത്ത മഴയും നദികള്‍ കരകവിഞ്ഞൊഴുകുന്നതും മൂലം ജില്ലയില്‍ ്‌രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇന്നലെ രാത്രി മന്ത്രി തോമസ് ഐസക്കിന്‌റെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ അടിയന്തര യോഗം ചേര്‍ന്നു. 111 ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നിടത്ത് ഇപ്പോള്‍ 250 ക്യാമ്പുകള്‍ തുറന്നു. രാവിലെ വീണ്ടും ജില്ലാ കളക്ടര്‍ എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാ പ്രവര്‍ത്തനത്തില്‍ സഹകരിക്കാത്ത ഹൗസ് ബോട്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

കുട്ടനാട്, ചമ്പക്കുളം, കൈനകരി, മുട്ടാര്‍, രാമങ്കരി, തലവടി, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ടിലായവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കുന്നതിന് നൂറോളം ബോട്ടുകള്‍ ഉപയോഗിക്കും. ഇപ്പോള്‍ ഹൗസ് ബോട്ട് ഉള്‍പ്പടെ 25 എണ്ണം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. വെളിയനാട് ബോട്ട് അടിയന്തിരമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് രണ്ട് ബോട്ടുകള്‍ എത്തിച്ചു. പാണ്ടനാട്, എടനാട് എന്നിവിടങ്ങളില്‍ കാലാവസ്ഥ മോശമാണെങ്കിലും എയര്‍ലിഫ്റ്റിങിന് ശ്രമിച്ചുവരുകയാണ്. മത്സ്യത്തൊഴിലാളികഴുടെ നേതൃത്വത്തില്‍ നൂറോളം പുതിയ വള്ളങ്ങളും ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങി. ഇവര്‍ക്ക് ജില്ലാ ഭരണകൂടം ഇന്ധനം നിറച്ചു നല്‍കും.

2fe7639d-

ചെങ്ങന്നൂര്‍ താലൂക്കിലെ മിക്ക പഞ്ചായത്തുകളും ഒറ്റപ്പെട്ടു. തിരുവന്‍വണ്ടൂര്‍, വാഴാര്‍, മംഗലം എന്നിവടങ്ങളിലും ജനജീവിതം ദുഃസഹമായി. മഴക്കെടുതിയില്‍ ഒറ്റപ്പെട്ടവരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റാന്‍ ജില്ല ദുരന്തനിവാരണ സംഘത്തിന്റെ 25 ബോട്ടുകള്‍ ചെങ്ങന്നൂരിലുണ്ട്. നിലവില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങളുടെ സഹായം തേടുന്ന ജനങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 483 ഭക്ഷണകേന്ദ്രങ്ങളാണ് ഇതുവരെ തുടങ്ങിയിരിക്കുന്നത്. കുട്ടനാട്ടില്‍ 455 ഭക്ഷണകേന്ദ്രങ്ങളില്‍ 22989 കുടുംബങ്ങളിലെ 93284 അംഗങ്ങളാണുള്ളത്.

thomasissacalappuzha-

കൈനകരിയിലും വെളിയനാടും രാമങ്കരിയിലും ജലനിരപ്പ് ഉയര്‍ന്നു. കൈനകരിയിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. വെളിയനാട് 25,000 ലധികംവരുന്ന ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്ന രാമങ്കരിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ എത്തിക്കുന്നുണ്ട്. രാമങ്കരി പള്ളി പ്രദേശത്ത് നിന്ന് ജനങ്ങളെ സ്പീഡ് ബോട്ടില്‍ കയറ്റി ഹൗസ് ബോട്ടിലെത്തിച്ചാണ്

വേമ്പനാട്ട് കായലില്‍ ജലം ഉയരുന്നതിനെ തുടര്‍ന്ന് നെഹ്‌റു ട്രോഫി, ചുങ്കം എന്നീ പ്രദേശങ്ങളെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുന്നു. വെള്ളം ഉയരുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ അധികാരികളുടെ നിര്‍ദ്ദേശമനുസരിച്ച് സ്വമേധയ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കാന്‍ തയ്യാറാകണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സബ് കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ അറിയിച്ചു.

English summary
alappuzha local news rescue operations continues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X