ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരുതൽ തടങ്കലിലുള്ളവരെ വിട്ടു കിട്ടണം; എസ്ഡിപിഐ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

മണ്ണഞ്ചേരി: എസ്ഡിപിഐ, പോപുലർ ഫ്രണ്ട് നേതാക്കളെ കരുതൽ തടവിൽ വച്ചതിൽ പ്രതിഷേധിച്ചു മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എസ്ഡിപിഐ പ്രവർത്തകരുടെ ഉപരോധം തുടരുന്നു. പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് നൈന, ആര്യാട് ഏരിയാ പ്രസിഡന്റ് സിഎസ് ഹാരിസ്, മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ്അംഗവും എസ്‍ഡിപിഐ നേതാവുമായ കെ.വി.കിഷോർ എന്നിവരെ കരുതൽ തടവിൽവച്ചതിൽ പ്രതിഷേധിച്ചാണ് സ്റ്റേഷൻ ഉപരോധിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇവരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി ഒൻപതരയോടെ മാരാരിക്കുളം, മുഹമ്മ, മണ്ണ‍ഞ്ചേരി, ആലപ്പുഴ പ്രദേശങ്ങളിൽ നിന്നെത്തിയ അറുപതോളം പ്രവർത്തകർ സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തെത്തിയ ശേഷം നേതാക്കളെവിട്ടയയ്ക്കണമെന്നാവശ്യപ്പെടുകയായിരുന്നു.

SDPI

എന്നാൽ ജാമ്യക്കാരില്ലാതെ വിട്ടയയ്ക്കാൻ പൊലീസ് തയ്യാറാകാഞ്ഞതോടെ പ്രവർത്തകർ സ്റ്റേഷനിനു മുൻപിൽ മുദ്രാവാക്യം വിളിച്ച് കുത്തിയിരിപ്പ് സമരം സംഘടിപ്പിക്കുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മണ്ണഞ്ചേരിയിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുന്ന സാഹചര്യത്തിലാണ് ഇവരെ കരുതൽ തടവിനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതെന്നു മണ്ണഞ്ചേരി എസ്ഐ ലൈസാദ് മുഹമ്മദ് പറഞ്ഞു. മുഹമ്മ, മാരാരിക്കുളം സ്റ്റേഷനുകളിൽ നിന്നു കൂടുതൽ പൊലീസിനെ മണ്ണ‍ഞ്ചേരി സ്റ്റേഷനിൽ വിന്യസിപ്പിച്ചിട്ടുണ്ട്. ഇതുവരെ പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കിയിട്ടില്ല .

English summary
Alappuzha Local News about SDPI strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X