ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതത്തിനൊപ്പം കുട്ടനാട്ടില്‍ വിഷപ്പാമ്പ് ശല്യവും: ഇഴജന്തുക്കളെ പേടിച്ച് കുട്ടനാടന്‍ ജീവിതം

  • By Desk
Google Oneindia Malayalam News

കുട്ടനാട്: ദുരിതക്കെടുതിയില്‍ സര്‍വ്വവും നഷ്ടപ്പെട്ട കുട്ടനാട്ടില്‍ വിഷപാമ്പുകള്‍ ഏറിയതോടെ ജീവന്‍ പോലും അപകടത്തിലാവുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. കൈനകരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ചാലകച്ചിറ ശൈലയ്ക്കു ഇന്നലെ വീടുനുള്ളില്‍ വച്ച് കടിയേറ്റു. അത്യാസന്ന നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ച ഇവര്‍ അപകടാവസ്ഥ തരണം ചെയ്തു. കനത്ത വെള്ളപൊക്കത്തില്‍ വീടു മുങ്ങിയ സാഹചര്യത്തില്‍ താല്‍ക്കാലിക അഭയ കേന്ദ്രത്തിലേക്ക് മാറാനായി ഒരുങ്ങുമ്പോഴാണ് അടുക്കളയില്‍വച്ച് മൂര്‍ഖന്‌റെ കടിയേറ്റത്.

കൈനകരി കുട്ടമംഗലത്തു പത്തു വയസുകാരിയ്ക്കും മൂര്‍ഖന്‌റെ കടിയേറ്റു. കഴിഞ്ഞ ദിവസം കുട്ടമംഗലം ഉമ്പിക്കാരന്‍ ജെട്ടിക്ക് സമീപമുള്ള ചിറയില്‍ വീട്ടില്‍ ഭാസ്‌ക്കരന്‍ തെറുത്ത് വെച്ച പാ കിടക്കാന്‍ വിരിച്ചപ്പോള്‍ തല്ലി കൊന്നത് മൂന്ന് പാമ്പുകളെയാണ്. കിഴക്കന്‍ കൈനകരി പരുത്തുംവളവ് ഭാഗത്ത് നിന്നു കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 30 ഓളം വിഷപാമ്പുകളെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഭജന മഠം, ഉടിമ എന്നിവിടങ്ങളിലും വീടുകള്‍ക്കുള്ളില്‍ നിന്നു അണലിയെയും മൂര്‍ഖനെയും പിടികൂടി.

snakethreat

വെള്ളം പൊങ്ങിയ സാഹചര്യത്തില്‍ മാളങ്ങളും പൊത്തുകളും ഉപേക്ഷിച്ച് മരങ്ങളിലും വീടിന്‌റെ ഉത്തരത്തിലുമാണ് പാമ്പുകള്‍ അഭയം തേടുന്നത്. വെള്ളം താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങള്‍ വീടു വൃത്തിയാക്കാനും മറ്റുമായി വീടുകളില്‍ തിരിച്ചെത്തുമ്പോള്‍ കാണുന്നത് വീടിന്‌റെ ഉത്തരത്തിലും മച്ചിലും തൂങ്ങിക്കിടക്കുന്ന പാമ്പുകളെയാണ്. പാമ്പിന്‌റെ ശല്യം കാരണം വെള്ളം താഴ്ന്നിട്ടും വീണ്ടും ബന്ധു വീടുകളില്‍ തങ്ങേണ്ടവരുമുണ്ട്. പാമ്പുകയറാതിരിക്കാന്‍ മിക്ക വീടുകളിലെയും വാതിലിന്‌റെയും ജനലിന്‌റെയും ഭാഗങ്ങളില്‍ മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ഉടക്കുവലയാണ് വിരിക്കുന്നത്.

English summary
Alappuzha Local News snake threat for people during monsoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X