ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആമകളില്‍ അജ്ഞാത രോഗം: ആലപ്പുഴയില്‍ ഭീതി തുടരുന്നു, മരണകാരണം കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആമകളില്‍ ബാധിച്ച അജ്ഞാത രോഗം കണ്ടെത്താന്‍ പരിപാടികളുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്ത്. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്താണ് കര്‍മ പരിപാടിയ്ക്കു രൂപം കൊടുക്കുന്നത്. മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ആമകള്‍ ചത്തുപൊങ്ങിയിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ ജന്തുശാസ്ത്ര വിദ്യാര്‍ഥികളും പ്രകൃതി സ്‌നേഹികളുടേയും സഹായത്തോടെ ഫീല്‍ഡ് സര്‍വ്വേ നടത്തും. കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ അനുവാദത്തോടെ മൃഗ ഡോക്ടര്‍മാര്‍ പഠനങ്ങള്‍ക്ക് സ്വയം തയ്യാറായി വന്നിട്ടുണ്ട്.

ആമയിറച്ചി കഴിച്ചതെന്നു സംശയിക്കുന്ന നായ ചത്തു

ആമയിറച്ചി കഴിച്ചതെന്നു സംശയിക്കുന്ന നായ ചത്തു

കഞ്ഞിക്കുഴി കണ്ണര്‍കാട്ട് ഇന്നലെ ആമയെ ആഹാരമാക്കിയ തെരുവു നായ ചത്തതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ആമ ഇറച്ചി കഴിച്ചതാണ് നായ ചാകാന്‍ കാരണമെന്നതു സംബന്ധിച്ചു സ്ഥിരീകരണമില്ല. നായ ചത്ത വിവരം ജില്ലാ സോഷ്യല്‍ ഫോറസ്ട്രീയില്‍ നാട്ടുകാര്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ഓഫീസില്‍ വാഹനമില്ലാത്തതിനാല്‍ വരാന്‍ സാധിക്കില്ലെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നായയെ മറവുചെയ്യുകയായിരുന്നെന്നു പരിസ്ഥിതി പ്രവര്‍ത്തകന്‍ കണര്‍കാട് സ്വദേശി അജിത്ത് പറഞ്ഞു.

പരിശോധനയില്‍ ഫലം കണ്ടെത്താനായില്ല

പരിശോധനയില്‍ ഫലം കണ്ടെത്താനായില്ല


തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയനോഗ്സ്റ്റിക് ലബോറട്ടറി പരിശോധനയ്ക്കായി അയയ്ച്ചത് ചത്ത ആമയെ പരിശോധിച്ചെങ്കിലും മാംസം അഴുകിയതിനാല്‍ ഫലം കണ്ടെത്താനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഞ്ഞിക്കുഴിയിലെ കണ്ണര്‍കാട് നിന്നു കണ്ടെത്തിയ രോഗം ബാധിച്ച രണ്ട് ആമകളില്‍ ഒന്ന് നിരീക്ഷണത്തിലിരിക്കെ ചത്തിരുന്നു. ഇതിനെ ബുധനാഴ്ച്ചയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് അയയ്ച്ചത്. എന്നാല്‍ ആമയെ ശീതീകരിക്കാതെ തിരുവല്ല വരെ കൊണ്ടുപോയതാണ് കൂടുതല്‍ അഴുകി പോകാന്‍ കാരണം. മാംസം അഴുകാത്ത നിലയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു എത്തിക്കാന്‍ ജില്ലാ വനംവകുപ്പിന് സാധിച്ചില്ല വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ആമകള്‍ ചത്തു അഴുകി

ആമകള്‍ ചത്തു അഴുകി


ആമകള്‍ ചത്തു അഴുകിയ ശേഷമാണ് മരണ വിവരം അറിയുന്നത്. എന്നാല്‍ അഴുകിയ ആമയെ പരിശോധനയ്ക്ക് അയയ്ക്കാന്‍ സാധിക്കില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്. ജലാശയങ്ങളിലെ മലിനീകരണമാണ് ആമകള്‍ക്ക് രോഗം ബാധിക്കാന്‍ കാരണമെന്നും വിവരമുണ്ട്. എന്നാല്‍ ശുദ്ധജലത്തിലും ആമകള്‍ ചത്തു പൊങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

English summary
alappuzha local news tortorise death reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X