Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമകള്‍ കൂട്ടത്തോടെ ചാകാന്‍ കാരണം വൈറസ് ബാധയെന്നു നിഗമനം; വിദഗദ്ധ പരിശോധനാ ഫലം വൈകും

ആലപ്പുഴ: ആമകള്‍ അജ്ഞാത രോഗ ബാധിച്ചു കൂട്ടത്തോടെ ചത്ത സംഭവത്തെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മരണകാരണം വൈറസ് ബാധയെന്നു നിഗമനം. തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയനോഗ്സ്റ്റിക് ലബോറട്ടറി യില്‍ ചത്ത ആമകളുടെ സാംപികളുകള്‍ പോസ്‌റ്‌മോര്‍ട്ടം ചെയ്ത ശേഷമാണ് ആമകളില്‍ വൈറസ് ബാധയുണ്ടെന്ന നിഗമനത്തിലേക്കെത്തിയത്.

എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. കോശങ്ങളുടെ സൂക്ഷ്മ പരിശോധനയടക്കമുള്ള വിദഗ്ദ്ധ പരിശോധന നടത്താന്‍ കഴിഞ്ഞാല്‍ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു. ഇത്തരം പരിശോധന നടത്താന്‍ തിരുവല്ലയിലെ ലാബിലും സൗകര്യമില്ലാത്തതിനാല്‍ വിദഗ്ദ്ധ പരിശോധനാ ഫലം ലഭിക്കാന്‍ ഇനിയും സമയം വേണ്ടിവരുമെന്നാണ് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് അറിയിക്കുന്നത്.

Alappuzha Map

ജലമലിനീകരണമാണോ ആമകള്‍ ചാകുന്നതിനു കാരണമെന്ന സംശയമുള്ളതിനാല്‍ ആമകള്‍ ചത്ത നിലയില്‍ കാണപ്പെട്ട പ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധനയ്ക്കു അയയ്ച്ചിരുന്നു. വെള്ളത്തിന്റെ സാംപിളുകളും പരിശോധിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മാരാരിക്കുളം വടക്ക്, തെക്ക്, ക!ഞ്ഞിക്കുഴി, മണ്ണഞ്ചേരി, എടത്വ എന്നിവിടങ്ങളിലാണ് ആമകള്‍ കൂട്ടത്തോടെ ചാകുന്നത്.

എന്നാല്‍ ഇതു സംബന്ധിച്ചു പഠനവും മരണകാരണം കണ്ടെത്താനുള്ള വിദഗ്ദ്ധ പരിശോധന നടത്തുന്ന കാര്യത്തിലും ജില്ലയിലെ സോഷ്യല്‍ ഫോറസ്ട്രീ വിഭാഗവും മൃഗ സംരക്ഷണ വകുപ്പും കടുത്ത അനാസ്ഥയാണ് കാട്ടുന്നത്. ഒരു മാസത്തോളം കാലമായി ആമകള്‍ ചത്തു പൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടില്ല.

ആമയെ ഭക്ഷണമാക്കിയതെന്നു സംശയിക്കുന്ന നായയും കഞ്ഞിക്കുഴി കണ്ണര്‍കാട്ട് രണ്ടാഴ്ചയ്ക്കു മുന്‍പ് ചത്തിരുന്നു. ആമകളില്‍ വൈറസ് ബാധയുണ്ടെങ്കില്‍ അത് മറ്റു ജീവജാലങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയുണ്ട്. എന്നാല്‍ എന്തുതരം വൈറസ് ആണെന്നു വ്യക്തമാക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+