ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ ഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച: റോഡില്‍ വഞ്ചി സര്‍വ്വീസുകള്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡ് വഴിയുള്ള 10 ഷെഡ്യൂളുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. ഇതോടെ എ-സി റോഡിലെ ഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുന്നു. റോഡിലൂടെ സ്വകാര്യ വഞ്ചി സര്‍വ്വീസുകള്‍ ലഭ്യമാണ്. റദ്ദാക്കിയ ചില സര്‍വീസുകള്‍ കോട്ടയം യാത്രക്കാര്‍ക്കായി അമ്പലപ്പുഴ-തിരുവല്ല റോഡില്‍ ക്രമീകരിച്ചു. ഇവിടെയും ഗതാഗതം ഏതു നിമിഷവും താറുമാറാവുന്ന സ്ഥിതിയാണ്. എ-സി റോഡ് ഏതാണ്ടു പൂര്‍ണമായും വെള്ളത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളമില്ലാത്ത സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളം കയറിയ എസി റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍ പാടങ്ങള്‍ കവിഞ്ഞു വെള്ളമെത്തിയതോടെ ഇന്നലെ രാവിലെ പള്ളാത്തുരുത്തിയിലും വെള്ളം കയറിത്തുടങ്ങി.

alappuzharain1-

രാവിലെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും വെള്ളം പൊങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു നിര്‍ത്തി. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളത്തിനടിയിലായ നസ്രേത്ത്, നെടുമുടി, മങ്കൊമ്പ്, മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ പ്രദേശങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ഇവിടെ പലയിടങ്ങളിലും നാലടിക്കു മുകളില്‍ വെള്ളമുണ്ട്. വെള്ളപ്പൊക്കം രൂക്ഷമായതോടെ കുട്ടനാട്ടിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ ബോട്ടിലും വള്ളത്തിലുമാണ് എത്തിക്കുന്നത്.

alappuzharain2-

ടാര്‍ ഇളകി തകര്‍ച്ച നേരിടുന്ന റോഡ് വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പൂര്‍ണമായും തകരുന്ന അവസ്ഥയാണ്. എസി റോഡിന്റെ അനുബന്ധ റോഡുകളും പൂര്‍ണമായി മുങ്ങി. മഴ തുടരുന്നതും കിഴക്കന്‍ വെള്ളത്തിന്റെ വരവു നിലയ്ക്കാത്തതും മൂലം എസി റോഡില്‍ വെള്ളം ഇറങ്ങാന്‍ ദിവസങ്ങളെടുക്കും ഗതാഗതം പൂര്‍മമായും തടസപ്പെട്ട് ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ ദുരന്ത നിവാരണ സേന സഹായത്തിനുണ്ട്‌.

English summary
Alappuzha Local News water clogging in alappuzha changanachery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X