Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിലെ 12കാരിയുടെ ആത്മഹത്യ: മരണത്തിന് കാരണമായത് ക്രൂരപീഡനം, അമ്മ അറസ്റ്റിൽ!!

ആലപ്പുഴ: ആലപ്പുഴയിൽ 12 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ അറസ്റ്റിൽ. അമ്മയുടെ ക്രൂരമായ പീഡനത്തെത്തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംഭവത്തിൽ അമ്മ അറസ്റ്റിലാവുന്നത്. കാർത്തികപ്പള്ളി വലിയകുളങ്ങരയിലാണ് ഹർഷ എന്ന 12കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ അശ്വതിയാണ് അറസ്റ്റിലായത്. ഇവരുടെ ആദ്യ വിവാഹത്തിലെ മകളാണ് പെൺകുട്ടി.

അമ്മയിൽ നിന്നേറ്റ മാനസിക- ശാരീരിക പീഡനങ്ങളെത്തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നൽകുന്ന വിവരം. കുട്ടിയ്ക്ക് മർദ്ദനമേറ്റെന്ന് ശരിവെക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും. അശ്വതി മകളെ ഉപദ്രവിക്കാറുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയരുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് നാട്ടുകാർ ചൈൽഡ് ലൈനിൽ നേരത്തെ പരാതി നൽകുകയും ചെയ്തിരുന്നു.

 arrest-p

Recommended Video

cmsvideo
    സച്ചിയേ അവസാനമായി കാണാനെത്തിയ താരങ്ങൾ | Oneindia Malayalam

    ഹർഷ ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസവും പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. വീട്ടിൽ നിന്ന് ബഹളം കേട്ടെന്നും പറയപ്പെടുന്നുണ്ട്. പിറ്റേ ദിവസം രാവിലെയാണ് പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് മുമ്പായി അമ്മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും നാട്ടുകാരിൽ നിന്ന് ആരോപണം ഉയർന്നിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+